മതവികാരം വ്രണപ്പെടുത്തി; നടി തപ്സി പന്നുവിനെതിരെ പരാതി

മുംബൈ: മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ബോളിവുഡ് നടി തപ്സി പന്നുവിനെതിരെ പരാതി. ബി.ജെ.പി എം.എൽ.എ മാലിനിയുടെ മകൻ ഏകലവ്യ ഗൗറാണ് നടിക്കെതിരെ പരാതി നല്‍കിയത്. മാർച്ച് 12ന് മുംബൈയിൽ നടന്ന ലാക്‌മെ ഫാഷൻ വീക്കില്‍ റാംപ് വാക്കിൽ  തപ്‌സി അണിഞ്ഞിരുന്ന ഡ്രസും ആഭരണവുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഗ്ലാമർ വസ്ത്രത്തോടൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാലയാണ് തപ്‌സി പന്നു ധരിച്ചിരിക്കുന്നത്. ഇത് ഹിന്ദു ദേവതകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും നടി അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്.

ലാക്‌മെ ഫാഷൻ വീക്കില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് തപ്സി പന്നു ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്കെതിരെയും ഏകലവ്യ പരാതി നല്‍കിയിരുന്നു. ഹാസ്യ പരിപാടിയില്‍ ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് എടുത്ത പോലീസ് ഫാറൂഖിയെ 2021 ജനുവരി അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുമായിരുന്നു. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More
National Desk 2 days ago
National

ബംഗളൂരുവിൽ കുടിവെള്ളം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് പിഴ

More
More