കെ കെ രമയുടെ വലതുകൈ ലിഗമെന്റിന് ക്ഷതം; 8 ആഴ്ച്ച വിശ്രമം വേണമെന്ന് നിർദേശം

തിരുവനന്തപുരം: നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ പരിക്കേറ്റ വടകര എംഎല്‍എ കെ കെ രമയ്ക്ക് ഡോക്ടര്‍മാര്‍ എട്ടാഴ്ച്ചത്തെ വിശ്രമം നിര്‍ദേശിച്ചു. രമയുടെ വലതുകൈയുടെ ലിഗമെന്റിന് രണ്ടിടത്ത് ക്ഷതമുണ്ട്. എം ആര്‍ ഐ സ്‌കാനിംഗ് നടത്തിയപ്പോഴാണ് പരിക്ക് വ്യക്തമായത്. മൂന്നുമാസത്തേക്കുകൂടി കയ്യില്‍ പ്ലാസ്റ്റര്‍ ഇടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായി എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനാല്‍ കെ കെ രമയുടെ തുടര്‍ചികിത്സ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിയമസഭയില്‍ പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിനുമുന്നില്‍ പ്രതിഷേധിക്കുന്നതിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് കെ കെ രമയുടെ കൈയ്ക്ക് പരിക്കേറ്റത്. എന്നാല്‍ പരിക്ക് വ്യാജമാണെന്ന തരത്തില്‍ സിപിഎം അനുകൂല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍നിന്ന് പ്രചാരണമുണ്ടായി. രമയുടെതെന്ന തരത്തില്‍ വ്യാജ എക്‌സ്‌റേ റിപ്പോര്‍ട്ടുകളുള്‍പ്പെടെ ഉപയോഗിച്ചായിരുന്നു സൈബര്‍ ആക്രമണം. കെ കെ രമയെ പരിഹസിച്ച് ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവ് അടക്കം രംഗത്തെത്തിയിരുന്നു. 

തുടര്‍ന്ന് സച്ചിന്‍ദേവിനെതിരെ കെ കെ രമ സ്പീക്കര്‍ക്കും സൈബര്‍ പൊലീസിനും പരാതി നല്‍കി. സച്ചിന്‍ദേവാണ് തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് തുടക്കമിട്ടതെന്നാണ് രമ പരാതിയില്‍ പറഞ്ഞത്. പരാതിയില്‍ പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

കൂടുതല്‍ സങ്കടം സ്ത്രീകള്‍ എന്‍റെ ശരീരം പറഞ്ഞ് പരിഹസിക്കുമ്പോള്‍ - ഹണി റോസ്

More
More
Web Desk 10 hours ago
Keralam

'സര്‍ക്കാരിന്റെ പാമ്പ് വിഴുങ്ങിയത് എന്റെ കോഴികളെയാണ്' ; നഷ്ടപരിഹാരം തേടി കര്‍ഷകന്‍

More
More
Web Desk 11 hours ago
Keralam

ലോക കേരളാസഭ വരേണ്യ വര്‍ഗത്തിനുവേണ്ടിയുളള ധൂര്‍ത്ത്- രമേശ് ചെന്നിത്തല

More
More
Web Desk 12 hours ago
Keralam

ഫ്രാങ്കോ മുളക്കലിന്റെ രാജി ലൈംഗിക കുറ്റാരോപണത്തിലുള്‍പ്പെട്ടവരെ സഭ വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ സൂചന- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 1 day ago
Keralam

മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റ്- പി ശ്രീരാമകൃഷ്ണന്‍

More
More
Web Desk 1 day ago
Keralam

കേരളത്തില്‍ ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം- കെ ടി ജലീല്‍

More
More