ഇന്നസെന്‍റ് മരിച്ചിട്ടില്ല; ദൂരെ എവിടെയോ ഷൂട്ടിന് പോയതാണ് - സലിം കുമാര്‍

നടന്‍ ഇന്നസെന്‍റിന്‍റെ നിര്യാണത്തില്‍ വൈകാരിക കുറിപ്പുമായി സലിം കുമാര്‍. ഇന്നസെന്‍റ് മരിച്ചിട്ടില്ലെന്നും അദ്ദേഹം ദൂരെ എവിടെയോ ഷൂട്ടിന് പോയിരിക്കുകയാണെന്നും തന്‍റെ ഡേറ്റ് ഇതുവരെ ആയിട്ടില്ലെന്നും സലിം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ. എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കല്ല്യാണരാമൻ, മേരിക്കുണ്ടൊരു കുഞ്ഞാട്, കഥ പറയുമ്പോള്‍, തസ്ക്കരവീരൻ,ഡ്യൂപ്ലിക്കേറ്റ്, ഗ്രീറ്റിംഗ്സ്, കാസർകോട് കാദർഭായ് തുടങ്ങി നിരവധി സിനിമകളികളിലാണ് ഇരുവരും ഒരുമിച്ച് വേഷമിട്ടിരിക്കുന്നത്. 

ഇന്നലെ രാത്രി പത്തരയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇന്നസന്റിന്റെ അന്ത്യം. കോവിഡ് മൂലം ശ്വാസകോശ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായതും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംസ്കാരം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Social Post

തരൂരിന്‍റേത് എന്തൊരു ലജ്ജാകരമായ നിലപാടാണ്- ഡോ. തോമസ്‌ ഐസക്ക്

More
More
Web Desk 1 day ago
Social Post

സന്യാസിമാരെ മുൻനിർത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോൾ നെഹ്റു എങ്ങനെ നേരിട്ടു?!- പി എന്‍ ഗോപികൃഷ്ണന്‍

More
More
Web Desk 1 day ago
Social Post

ആർഎസ്എസുകാരുടെ ആശയദാരിദ്ര്യം ആണ് ഡല്‍ഹിയില്‍ കണ്ടത് - എം എ ബേബി

More
More
Web Desk 2 days ago
Social Post

എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ഒരു ഷൂ നക്കിക്കും സാധിക്കില്ല- നിര്‍മ്മാതാവ് ബീനാ കാസിമിനെതിരെ ഐഷ സുല്‍ത്താന

More
More
Web Desk 3 days ago
Social Post

എ ഐ ക്യാമറക്കെതിരായ കോണ്‍ഗ്രസിന്റെ സമരം അപഹാസ്യം- സിപിഎം

More
More
Web Desk 3 days ago
Social Post

ബിജെപിയുടെ നീചമായ രാഷ്ട്രീയനീക്കത്തെ കേരളം ഒറ്റക്കെട്ടായി അതിജീവിക്കും - എ എ റഹിം

More
More