'സിദ്ധു മൂസേവാലയുടെ അവസ്ഥ നിനക്കും വരും'; സല്‍മാന്‍ ഖാന് വീണ്ടും ഭീഷണി

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മാര്‍ച്ച് 23- ന് സല്‍മാന്‍ ഖാന്‍റെ ഓഫിസിലെ മെയില്‍ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ അവസ്ഥയായിരിക്കും സല്‍മാന്‍ ഖാന് എന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. അധോലോക ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് ബോളിവുഡ് നടന് നിരന്തരം ഭീഷണി സന്ദേശങ്ങളയക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും നടന്‍റെ പ്രൊഡക്ഷന്‍ ഹൌസിലേക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ധാക്കഡ് റാം ബിഷ്‍ണോയ് എന്ന 21-കാരനെ ബാന്ദ്ര പൊലീസാണ് പിടികൂടിയത്. ബിഷ്ണോയി സംഘത്തില്‍ നിന്നും സല്‍മാന്‍ ഖാന് ലഭിക്കുന്ന നാലാമത്തെ ഭീഷണി സന്ദേശമാണിത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൃഷണ മൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തില്‍ സല്‍മാന്‍ ഖാന്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും എ.​ബി.​പി ന്യൂ​സി'​ന് നല്‍കിയ അഭിമുഖത്തില്‍ ലോറന്‍സ് ബിഷ്ണോയി പറഞ്ഞിരുന്നു. കൃഷണമൃഗത്തെ വേട്ടയാടി കൊന്ന സല്‍മാന്‍ ഖാന്‍ തങ്ങളുടെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ഇതിന്‍റെ അനന്തരഫലം നടന്‍ അനുഭവിക്കേണ്ടി വരും. സല്‍മാന്‍ ഖാനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പണം നല്‍കിയിരുന്നുവെന്നും എന്നാല്‍ തനിക്ക് പണം അല്ല വേണ്ടതെന്നും ലോറന്‍സ് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് നടന് വീണ്ടും ഇ മെയില്‍ വഴി വധഭീഷണി ലഭിച്ചത്. 

1998-ലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. 'ഹം സാത്ത് സാത്ത് ഹൈൻ' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയ സൽമാൻ രാജസ്ഥാനിലെ കങ്കാണിയിൽ വെച്ച് രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊല്ലുകയായിരുന്നു. 2018ൽ ജോധ്പൂർ കോടതി സൽമാനെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. പിന്നീട് ജാമ്യം ലഭിക്കുകയായിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 6 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 7 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 9 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More