കൊച്ചി: മലയാള സിനിമയിലെ അതികായനും മുന്‍ ചാലക്കുടി എംപിയുമായ ഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണ് എന്ന് ലേക്ക് ഷോർ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു. എക്മോ സപ്പോര്‍ട്ടിലാണ് ഇപ്പോള്‍ കഴിയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആരോഗ്യ സൂചകങ്ങള്‍ അനുകൂല നിലയിലല്ല എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലല്ല. പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ വി പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ഇന്നസെന്റിനെ ചികിത്സിക്കുന്നത്. മന്ത്രി പി രാജീവ് അടക്കമുള്ള പ്രമുഖര്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയിരുന്നു .