ഡല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിനുപിന്നാലെ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലാകുന്നു. മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം എന്ന ട്വീറ്റാണ് വൈറലാകുന്നത്. 'ഇവിടെ മോദി. അവിടെ മോദി. എവിടെ നോക്കിയാലും മോദി. എല്ലാ മോദിയുടെയും പേരില്‍ അഴിമതിയുണ്ട്. അതായത് മോദി എന്നാല്‍ അഴിമതി എന്നാണര്‍ത്ഥം. മോദി എന്ന പേരിന്റെ അര്‍ത്ഥം അഴിമതി എന്നാക്കാം. അതാണ് ഏറ്റവും കൂടുതല്‍ യോജിക്കുന്നത്. നീരവ്, ലളിത്, നരേന്ദ്രമോദി = അഴിമതി'- എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്. 2018-ല്‍ അവര്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്തെ ട്വീറ്റാണിത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, താന്‍ മോദി ട്വീറ്റില്‍ ലജ്ജിക്കുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവായിരുന്ന സമയത്തെ ട്വീറ്റാണ് അതെന്നും ഖുശ്ബു പ്രതികരിച്ചു. നേതാവിനെ പിന്തുടരുകയും ആ പാര്‍ട്ടിയുടെ ഭാഷ സംസാരിക്കുകയുമാണ് ചെയ്തത്. അന്ന് കോണ്‍ഗ്രസ് വക്താവ് എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ് നിറവേറ്റിയത്'- ഖുശ്ബു പറഞ്ഞു. 2020-ലാണ് നടി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയ ഗുജറാത്ത് എംഎല്‍എ പൂര്‍ണേഷ് മോദി ഖുശ്ബുവിനെതിരെ പരാതി നല്‍കുമോ എന്ന് ചോദിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോസ്റ്റുമായി രംഗത്തെത്തിയത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി... എല്ലാ കളളന്മാരുടെയും പേരിനൊപ്പം മോദി എന്ന പേര് വന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.