'എങ്കിലും ചന്ദ്രികേ' ഒടിടിയിലേക്ക്

കൊച്ചി: ബേസില്‍ ജോസഫും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച എങ്കിലും ചന്ദ്രികേ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 1- നാണ് സിനിമ ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുക. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുകയാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഫെബ്രുവരി 17- നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. സിനിമയിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആവറേജ് അമ്പിളി എന്ന വെബ് സിരീസ് സംവിധാനം ചെയ്ത ആദിത്യന്‍  ചന്ദ്രശേഖറാണ് സിനിമ സംവിധാനം ചെയ്തത്. കൂമൻതൊണ്ട എന്ന സാങ്കൽപ്പിക സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ ചിരി മുഹൂർത്തങ്ങളുടെ അകമ്പടിയോടെയാണ് എങ്കിലും ചന്ദ്രികേ കഥ പറയുന്നത്. ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചന്ദ്രിക രവീന്ദ്രൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ നിരഞ്ജന അനൂപാണ് അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More