കൊച്ചി: സുരാജ് വെഞ്ഞാറമൂടും ധ്യാന്‍ ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹിഗ്വിറ്റ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. മാര്‍ച്ച് 31-നാണ് ചിത്രം തിയേറ്ററിലെത്തുക. സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയക്കാരനായി പകർന്നാടുന്ന സുരാജിനെയാണ് ട്രെയിലറില്‍ കാണാന്‍ സാധിക്കുന്നത്. പന്ന്യന്നൂർ മുകുന്ദൻ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രമാണ് ധ്യാന്‍ ശ്രീനിവാസന് കൈകാര്യം ചെയ്യുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഫുട്ബോള്‍ പ്രേമിയായ ഒരു ഇടതുപക്ഷ യുവാവിന് ഇടതു നേതാവിന്റെ ഗണ്‍മാനായി നിയമനം ലഭിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹേമന്ത് ജി. നായരാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മനോജ്.കെ.ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം ,ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.