സൂര്യകുമാറിനെ സഞ്ജുവുമായി താരതമ്യം ചെയ്യരുത് - കപില്‍ ദേവ്

ഡല്‍ഹി: ക്രിക്കറ്റ് താരം സൂര്യകുമാറിനെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യരുതെന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന അവശ്യവുമായി ക്രിക്കറ്റ് പ്രേമികള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് സൂര്യകുമാര്‍ യാദവിനെ പിന്തുണച്ച് കപില്‍ ദേവ് രംഗത്തെത്തിയത്. 

സൂര്യകുമാര്‍ മികച്ച കളിക്കാരനാണ്. അദ്ദേഹത്തെ സഞ്ജുവുമായി ഒരിക്കലും താരത്മ്യം ചെയ്യാന്‍ സാധിക്കില്ല. എല്ലാ കളിക്കാര്‍ക്കും എപ്പോഴും മികച്ച പ്രകടനങ്ങള്‍ കാഴ്ച്ചവെക്കാന്‍ സാധിച്ചെന്ന് വരില്ല. ഇക്കാര്യം വിമര്‍ശിക്കുന്നവര്‍ മനസിലാക്കണം. സഞ്ജു മികച്ച ഒരു പ്ലയര്‍ ആണ്. സഞ്ജു മോശം കാലത്തിലൂടെ കടന്നുപോയാല്‍ നാം മറ്റൊരു താരത്തെ കുറിച്ച് സംസാരിക്കും. അങ്ങനെ സംഭവിക്കാന്‍ പാടില്ല. ടീം മാനേജ്‌മെന്‍റ് ഒരു താരത്തെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചാല്‍ അദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. താരങ്ങളുടെ സെലക്ഷന്‍ ടീം മാനേജ്‌മെന്‍റിന്‍റെ കൈകളിലുള്ള കാര്യമാണ് - കപില്‍ ദേവ് പറഞ്ഞു. 

ഓസീസിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും നാലാമനായി ഇറങ്ങി സൂര്യകുമാര്‍ യാദവ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ എല്‍ബിയില്‍ ഗോള്‍ഡന്‍ ഡക്കായി എങ്കില്‍ മൂന്നാം ഏകദിനത്തില്‍ ഏഴാം നമ്പറില്‍ ഇറങ്ങിയിട്ടും താരത്തിന് തിളങ്ങാനായില്ല. ഇതിനുപിന്നാലെയാണ് സൂര്യകുമാര്‍ യാദവിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനം ഉയര്‍ന്നത്.

Contact the author

Web Desk

Recent Posts

National Desk 1 month ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 4 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 7 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 10 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More