രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി

മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കി. ലോക്‌സഭ സെക്രട്ടറിയേറ്റ് അദ്ദേഹത്തെ അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ നടത്തിയ പരാമര്‍ശം 'മോദി' സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തിന് രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്. രണ്ടു വര്‍ഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാല്‍ പാര്‍ലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. 

രാഹുൽ ഗാന്ധിയുടെ പാർലമെൻറ് അംഗത്വം നഷ്ടമാകുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. നിയമവഴിയിലൂടെ ഇപ്പോഴത്തെ പ്രതിസന്ധിയെ ചെറുക്കാൻ മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തൻഖ, സൽമാൻ ഖുർഷിദ് തുടങ്ങിയവരെ ഉൾപ്പെടുത്തിയുള്ള അഭിഭാഷക സംഘത്തെ രംഗത്തിറക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സൂറത്തിലെ സെഷൻസ് കോടതിയിലായിരിക്കും ആദ്യം അപ്പീൽ നൽകുക. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായി എന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകാനാണ് തീരുമാനം.

ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ' മാനനഷ്ട കേസ് കൊടുത്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്ന് വരുന്നതെങ്ങനെ' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ നീരവ് മോദി, ലളിത് മോദി എന്നിവരെയാണ് രാഹുല്‍ ഉദ്ദേശിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. എന്നാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി അത് ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല.

കുറ്റക്കാരൻ എന്ന വിധി സെഷൻസ് കോടതിയും സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരുകയും വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്യും. അതിനാൽ സെഷൻസ് കോടതി അപേക്ഷ അംഗീകരിച്ചില്ലെങ്കിൽ നേരിട്ട് സുപ്രീംകോടതിയിലെത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

പരിശീലന കേന്ദ്രങ്ങളില്‍ വെച്ച് ബ്രിജ് ഭൂഷന്‍ ലൈംഗീകാതിക്രമം നടത്തി; എഫ് ഐ ആറിലെ വിവരങ്ങള്‍ പുറത്ത്

More
More
National Desk 10 hours ago
National

ബ്രിജ് ഭൂഷണെതിരെ പ്രധാനമന്ത്രി നടപടി എടുക്കാത്തത് എന്തുകൊണ്ട്? - പ്രിയങ്ക ഗാന്ധി

More
More
National Desk 12 hours ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

More
More
National Desk 13 hours ago
National

ഗുജറാത്തിൽ നല്ല വസ്ത്രം ധരിച്ച്, സൺ ഗ്ലാസ് വെച്ച് നടന്നതിന് ദളിത് യുവാവിന് മർദ്ദനം

More
More
National Desk 14 hours ago
National

ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കും;കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

17 സ്ത്രീകള്‍ പീഡന പരാതി നല്‍കിയിട്ടും വൈരമുത്തുവിനെതിരെ നടപടിയെടുക്കാത്തതിന് കാരണം രാഷ്ട്രീയ സ്വാധീനം- ഗായിക ചിന്മയി ശ്രീപദ

More
More