ചെന്നൈ: നടന് അജിത്തിന്റെ പിതാവ് പി എസ് മണി അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പാലക്കാട് സ്വദേശിയാണ് പി എസ് മണി. അനൂപ് കുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് മറ്റ് മക്കള്‍. കൊല്‍ക്കത്ത സ്വദേശിയായ മോഹിനിയാണ് പി എസ് മണിയുടെ ഭാര്യ. ഉറക്കത്തിലായിരുന്നു പി എസ് മണിയുടെ മരണം സംഭവിച്ചതെന്ന് അജിത്തിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'ഞങ്ങളുടെ പിതാവ് ഇന്ന് രാവിലെ മരണമടഞ്ഞു. അദ്ദേഹത്തിന് മികച്ച ചികിത്സ നല്കിയ ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പറയുന്നു. ഞങ്ങളുടെ സങ്കടത്തില്‍ കൂടെ നിന്ന എല്ലാവരെയും ഈ നിമിഷം ഓര്‍ക്കുന്നുവെന്നും' വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിലെ ബസന്റ് നഗർ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. പി എസ് മണിയുടെ വിയോഗത്തിൽ സിനിമാതാരങ്ങളും ആരാധകരും അനുശോചനം രേഖപ്പെടുത്തി.