ബ്രഹ്മപുരം; പ്രകാശ്‌ ജാവ്‌ഡേക്കര്‍ പ്രചരിപ്പിക്കുന്നത്‌ വസ്‌തുതയ്‌ക്ക്‌ നിരക്കാത്ത കാര്യങ്ങള്‍ - സിപിഎം

ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട്‌ ബിജെപി നേതാവ്‌ പ്രകാശ്‌ ജാവ്‌ഡേക്കര്‍ പ്രചരിപ്പിക്കുന്നത്‌ വസ്‌തുതയ്‌ക്ക്‌ നിരക്കാത്ത കാര്യങ്ങളാണെന്ന് സിപിഎം. പൊതു സാമൂഹ്യ പ്രശ്‌നങ്ങള്‍ കൂട്ടായി നിന്ന്‌ പരിഹരിക്കേണ്ടതിന്‌ പകരം രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തലാണ്‌ ബിജെപി ലക്ഷ്യമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട്‌ ബിജെപി നേതാവ്‌ പ്രകാശ്‌ ജാവ്‌ഡേക്കര്‍ പ്രചരിപ്പിക്കുന്നത്‌ വസ്‌തുതയ്‌ക്ക്‌ നിരക്കാത്ത കാര്യങ്ങളാണ്. ഇത്തരം പൊതു സാമൂഹ്യ പ്രശ്‌നങ്ങള്‍ കൂട്ടായി നിന്ന്‌ പരിഹരിക്കേണ്ടതിന്‌ പകരം രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തലാണ്‌ ബിജെപി ലക്ഷ്യം.

ബ്രഹ്മപുരത്തെ മാലിന്യം തരംതിരിക്കുന്നതിനുള്‍പ്പെടെ വിവിധ ജോലികള്‍ക്ക്‌ ആഗോള ടെണ്ടര്‍ വിളിച്ചാണ്‌ കുറഞ്ഞ നിരക്ക്‌ കോട്ട്‌ ചെയ്‌ത കമ്പനിക്ക്‌ കരാര്‍ നല്‍കിയത്‌. ആര്‍ക്കും ഉപകരാര്‍ നല്‍കിയിട്ടില്ല. കരാറെടുത്ത കമ്പനിക്ക്‌ യന്ത്രങ്ങള്‍ വാടകക്കെടുക്കാമെന്ന്‌ മാത്രമാണ്‌ വ്യവസ്ഥ. സുതാര്യമായ നടപടികളിലൂടെയാണ്‌ കരാര്‍ നല്‍കിയത്‌. കരാര്‍ പ്രകാരമുള്ള ജോലികളില്‍ വീഴ്‌ച നടത്തിയതായി തെളിഞ്ഞാല്‍ കമ്പനിക്കെതിരെ കര്‍ശനമായ നടപടിയെടുക്കുന്നതിനും കോര്‍പറേഷന്‌ മുന്നില്‍ തടസങ്ങളൊന്നുമില്ല. സര്‍ക്കാരും, തദ്ദേശ സ്വയംഭരണ വകുപ്പും, കോര്‍പറേഷനും ഇക്കാര്യങ്ങള്‍ സംശയത്തിന്‌ ഇടനല്‍കാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രി സ. പിണറായി വിജയന്‍ നിയമസഭയില്‍ വച്ച്‌ തന്നെ ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം സംബന്ധിച്ച്‌ ത്രിതല അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്‌. സര്‍ക്കാരിന്‌ മുന്നില്‍ ഒന്നും ഒളിക്കാനില്ല എന്നുതന്നെയാണ്‌ ഇതെല്ലാം കാണിക്കുന്നത്‌. 2016-ലെ കേന്ദ്ര മാലിന്യ ചട്ടം കേരളം പാലിക്കുന്നില്ലെന്നും, പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത്‌ പദ്ധതി നടപ്പാക്കുന്നില്ലെന്നും ജാവ്‌ഡേക്കര്‍ പറഞ്ഞതും പച്ചക്കള്ളമാണ്‌. ഇക്കാര്യങ്ങള്‍ ജാവ്‌ഡേക്കര്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രാലയങ്ങളില്‍ നിന്ന്‌ തന്നെ അന്വേഷിച്ച്‌ മനസിലാക്കാവുന്നതാണ്‌. കേന്ദ്ര ചട്ടങ്ങള്‍ 2016 മുതല്‍ തന്നെ കേരളം നടപ്പാക്കിയതാണ്‌. കേന്ദ്ര ചട്ടങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക്‌ നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന സാമാന്യ ധാരണയെങ്കിലും ജാവ്‌ഡേക്കര്‍ക്ക്‌ ഉണ്ടാവേണ്ടതായിരുന്നു. സ്വച്ഛഭാരതും കേരളത്തില്‍ മികച്ച നിലയില്‍ നടപ്പാക്കി വരുന്നു.

ബ്രഹ്മപുരം തീപിടുത്തം സിബിഐ അന്വേഷിക്കണമെന്ന്‌ പ്രകാശ്‌ ജാവ്‌ഗഡക്കറിനു പിന്നാലെ പ്രതിപക്ഷനേതാവ്‌ വി.ഡി സതീശനും ആവശ്യപ്പെട്ടിരിക്കുകയാണ്‌. എങ്ങിനേയും ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കൂട്ടുകെട്ടും വ്യക്തമായി. ബ്രഹ്മപുരത്തേത്‌ രണ്ടുവര്‍ഷം കൊണ്ടുണ്ടായ പ്രശ്‌നമല്ല. ഇത്‌ 2012 മുതലുള്ള പ്രശ്‌നമാണെന്ന്‌ ദേശീയ ഹരിത ട്രിബ്യൂണല്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. മാലിന്യം കുന്നുകൂടുന്നത്‌ സമൂഹത്തിന്റെയാകെ പൊതുപ്രശ്‌നമാണ്‌. അത്‌ പരിഹരിക്കാന്‍ കേന്ദ്രത്തിനും, രാഷ്ട്രീയ പാര്‍ടികള്‍ക്കും പൊതുവായ ഉത്തരവാദിത്തമാണുള്ളത്‌. രാഷ്ട്രീയ മുതലെടുപ്പ്‌ നടത്തി നേട്ടം കൊയ്യാനുള്ള ബിജെപിയുടേയും, കോണ്‍ഗ്രസിന്റേയും ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയും.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Social Post

ഷാഫിക്ക് ഉമ്മയുണ്ട്, പക്ഷെ അവരിങ്ങനെ കളളം പറയാറില്ല ടീച്ചറേ- രാഹുല്‍ മാങ്കൂട്ടത്തില്‍

More
More
Web Desk 4 days ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

More
More
Social Post

നരകാസുര വാഴ്ച്ച അവസാനിപ്പിക്കാനുളള ആലോചനകളുടെ ആഘോഷമാണ് ഇത്തവണത്തെ വിഷു- കെ ടി കുഞ്ഞിക്കണ്ണന്‍

More
More
Shareef Sagar 2 weeks ago
Social Post

കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ സഭയ്ക്ക് സ്വാതന്ത്ര്യമുണ്ട്, അതെത്ര കാലത്തേക്ക് എന്നതാണ് ചോദ്യം- ഷെരീഫ് സാഗര്‍

More
More
Web Desk 2 weeks ago
Social Post

ലീഗ് "പച്ചപ്പതാക" മാറ്റുമോ? -കെ ടി ജലീൽ

More
More
Web Desk 3 weeks ago
Social Post

'റിയാസ് മൗലവി സ്വയം കുത്തി മരിച്ചതല്ല വിജയാ... '-രാഹുല്‍ മാങ്കൂട്ടത്തില്‍

More
More