ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

കൊച്ചി: റബറിന് 300 തറവില നിശ്ചയിച്ചാല്‍ ബിജെപി പ്രതിനിധിയെ ജയിപ്പിക്കാം എന്ന തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ സത്യദീപം. ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു എം പി യെ നല്‍കിയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന ധാരണ ബാലിശമാണ്. കര്‍ഷകരെ അപമാനിക്കുന്നതാണ്. വെറും 300 രൂപയ്ക്ക് കര്‍ഷകരുടെ ആത്മാഭിമാനത്തെ പണയം വെയ്ക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവന- സത്യദീപം മുഖപ്രസംഗത്തില്‍ പറഞ്ഞു. 

കര്‍ഷക വിരുദ്ധതയാണ് ബി ജെ പിയുടെ അടിസ്ഥാന നയം. അത്തരക്കാരെ രക്ഷകരായി കണക്കാക്കുന്നത് ഏത് സാഹചര്യത്തിലാണ് എന്ന് സത്യദീപം ചോദിക്കുന്നു. റബ്ബര്‍ വില മാത്രമല്ല കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. എല്ലാ നാണ്യവിളകള്‍ക്കും വിലയിടിവ് ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് റബ്ബര്‍ വില കൂട്ടിയാല്‍ എം പി യെ തരാം എന്ന് പറയുന്നത് ബാലിശമാണ്- മുഖപ്രസംഗത്തില്‍ പറയുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമാണ് സത്യദീപം. പരാജയപ്പെട്ട പ്രസ്താവന എന്ന പേരിലാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെ കേരളത്തിലെ കത്തോലിക്കര്‍ പിന്തുണക്കില്ലെന്ന് നേരത്തെ ഫാദര്‍ പോള്‍ തേലക്കാട് പറഞ്ഞിരുന്നു. പത്തുകാശിന് ആത്മാവിനെ വില്‍ക്കുന്നതുപോലുളള നടപടിയാണതെന്നും റബ്ബര്‍വിലയെ അടിസ്ഥാനമാക്കി രാഷ്ട്രീയ തീരുമാനമെടുക്കുന്നത് ആത്മഹത്യാപരമാണെന്നും പോള്‍ തേലക്കാട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ മുഖപത്രം തന്നെ ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതാ കമ്മിറ്റി ആലക്കോട് സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി പാംപ്ലാനി രംഗത്തെത്തിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

കൂടുതല്‍ സങ്കടം സ്ത്രീകള്‍ എന്‍റെ ശരീരം പറഞ്ഞ് പരിഹസിക്കുമ്പോള്‍ - ഹണി റോസ്

More
More
Web Desk 11 hours ago
Keralam

'സര്‍ക്കാരിന്റെ പാമ്പ് വിഴുങ്ങിയത് എന്റെ കോഴികളെയാണ്' ; നഷ്ടപരിഹാരം തേടി കര്‍ഷകന്‍

More
More
Web Desk 12 hours ago
Keralam

ലോക കേരളാസഭ വരേണ്യ വര്‍ഗത്തിനുവേണ്ടിയുളള ധൂര്‍ത്ത്- രമേശ് ചെന്നിത്തല

More
More
Web Desk 14 hours ago
Keralam

ഫ്രാങ്കോ മുളക്കലിന്റെ രാജി ലൈംഗിക കുറ്റാരോപണത്തിലുള്‍പ്പെട്ടവരെ സഭ വെച്ചുപൊറുപ്പിക്കില്ലെന്നതിന്റെ സൂചന- ഫാ. അഗസ്റ്റിന്‍ വട്ടോളി

More
More
Web Desk 1 day ago
Keralam

മുഖ്യമന്ത്രിക്കൊപ്പമിരിക്കാന്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റ്- പി ശ്രീരാമകൃഷ്ണന്‍

More
More
Web Desk 1 day ago
Keralam

കേരളത്തില്‍ ഗോധ്രയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം- കെ ടി ജലീല്‍

More
More