ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഒരുങ്ങുന്ന പഞ്ചാബ് കിംഗ്സിന് തിരിച്ചടി. ഇംഗ്ലണ്ട് താരം ജോണി ബെയ്ര്‍സ്റ്റോ ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കില്ല. പരിക്കില്‍ നിന്ന് മോചിതനാവുന്ന ബെയര്‍സ്റ്റോ വരാനിരിക്കുന്ന ആഷസ് പരമ്പരയ്ക്കായി തയ്യാറെടുക്കാനാണ് ഐ പി എല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഐപിഎൽ ലേലത്തിൽ 6.75 കോടി രൂപയ്ക്കാണ് ബെയർസ്റ്റോയെ പഞ്ചാബ് ടീമിലെത്തിച്ചത്.
സെപ്റ്റംബറില്‍ ഗോള്‍ഫ് കളിക്കുന്നതിനിടെ വീണാണ് ഇംഗ്ലണ്ട് താരത്തിന് പരിക്കേറ്റത്. ഇതിന് പിന്നാലെ ട്വന്റി 20 ലോകകപ്പും ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്, ന്യൂസിലന്‍ഡ് പരമ്പരകളും ബെയര്‍സ്റ്റോയ്ക്ക് നഷ്ടമായിരുന്നു. ഐപിഎല്ലില്‍ 39 മത്സരങ്ങളില്‍ നിന്ന് ബെയര്‍സ്റ്റോ 1291 റണ്‍സ് നേടിയിട്ടുണ്ട്. ബെയര്‍സ്റ്റോയുടെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 31നാണ് ഐപിഎല്ലിന് തുടക്കമാവുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ഒരുങ്ങുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ചിത്രം ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്തുവിട്ടിരുന്നു. ധോണിയുടെ ബാറ്റിംഗ് പരിശീലനത്തിന്റെ ചിത്രമാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. കൈകളിൽ പതിവിലും കൂടുതൽ മസിലുകളുമായി ക്രിക്കറ്റ് പരിശീലിക്കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായിരിന്നു. അടുത്തിടെ നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.