വാഷിംഗ്ടണ്‍: ജനപ്രിയ സാമൂഹിക മാധ്യമമായ വാട്സ് ആപ്പ് ഡെസ്ക്ടോപില്‍ ഇനി മുതല്‍ വിഡിയോ, ഓഡിയോ കോള്‍ ചെയ്യാന്‍ സാധിക്കും. ഏറ്റവും പുതിയ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുകയെന്ന് ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കർബർഗ് പറഞ്ഞു. വിൻഡോസിനായുള്ള പുതിയ വാട്സാപ് ഡെസ്ക്ടോപ് ആപ്പ് മൊബൈൽ ആപ്പിന് സമാനമായ ഇന്റർഫേസിലാണ് നിര്‍മ്മിക്കുന്നത്. ഒരേ സമയം 8 പേരുമായി വീഡിയോ കോളും 32 പേരുമായി വോയിസ് കോള്‍ ചെയ്യാന്‍ സാധിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ മറ്റ് ആപ്പുകളെ പോലെ തന്നെ ഡെസ്ക്ടോപ് ആപ്പിലും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുന്നത് തുടരുമെന്ന് മെറ്റ അറിയിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അടുത്തിടെ, വാട്സ് ആപ്പില്‍ അയക്കുന്ന ചിത്രങ്ങളില്‍ നിന്ന് ടെസ്റ്റ് കോപ്പി ചെയ്യാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. വാട്സ് ആപ്പില്‍ ഷെയര്‍ ചെയ്ത ഫോട്ടോകളിലെ ടെക്സ്റ്റ് എക്സ്ട്രാക്റ്റുചെയ്യാനുള്ള ഫീച്ചര്‍ പുതിയ ഐ എസ് ഒ ബീറ്റ അപ്ഡേറ്റ് പതിപ്പ് 23.5.77 ഒരുക്കിയിട്ടുള്ളത്. നിലവില്‍ ഐ ഫോണ്‍ ഉപയോക്താകള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാവുകയെന്നാണ് റിപ്പോര്‍ട്ട്. ഐഫോൺ ഗ്യാലറി ആപ്പിലെ ചിത്രങ്ങളിൽ നിന്നും വിഡിയോകളിൽ നിന്നും ടെസ്റ്റ് കോപ്പി ചെയ്യാന്‍ സാധിക്കും. ഐ എസ് ഒ 16ഉപയോഗിച്ച് ഇത് വാട്സ് ആപ്പിലേക്ക് വിപുലീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.