ഡല്‍ഹി: ഇന്ത്യയില്‍ ധനികരില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി. ഗൌതം അദാനിയെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത് എത്തിയത്. 82 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. സമ്പത്തിൽ 20 ശതമാനം ഇടിവ് ഉണ്ടായിട്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയാണ്. ലോകത്തെ ധനികരുടെ പട്ടികയിൽ ഒൻപതാം സ്ഥാനമാണ് മുകേഷ് അംബാനിക്കുള്ളത്. 2023ലെ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ചാണ് പുതിയ മാറ്റം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലോകത്തെ സമ്പന്നന്മാര്ക്കെല്ലാം തന്നെ കഴിഞ്ഞ വര്‍ഷം വലിയ രീതിയിലാണ് സ്വത്തില്‍ കുറവ് വന്നത്. ജെഫ് ബെസോസിന് 70 ബില്യണ്‍ ഡോളറും, ഇലോണ്‍ മസ്കിന് 48 ബില്യണ്‍ ഡോളറും സമ്പത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയിൽ പോയവർഷം 60% നഷ്ടം നേരിട്ട ഗൗതം അദാനി 23ആം സ്ഥാനത്താനുള്ളത്. 2022-ൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായിരുന്നു അദാനി.