ദോഹ: ഖത്തറിലെ അല്‍ മന്‍സൂറയില്‍ ആള്‍താമസമുള്ള ഫ്ലാറ്റ് കെട്ടിടം തകര്‍ന്നുവീണു. ഒരാള്‍ മരണപ്പെട്ടു. ഏഴ് നില കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നു വീണത്. രാവിലെ എട്ടുമണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ഭാഗികമായി തകര്‍ന്നു വീണ കെട്ടിടം തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളുടെ മുകളിലേക്കാണ് പതിച്ചത്. ഒരാള്‍ മരിച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതായി ദ പെനിസുലയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ബുധനാഴ്ച രാവിലെ 8.18 ഓടെയാണ് മന്‍സൂറ ബി റിങ്ങ് റോഡില്‍ ലുലു എക്സ്പ്രസിന് പിറകിലുള്ള ബഹുനില കെട്ടിടം തകര്‍ന്നു വീണത്. പാകിസ്താന്, ഈജിപ്ത്, ഫിലിപ്പിനോ കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണെന്നാണ് സൂചന. ഖത്തര്‍ സിവില്‍ ഡിഫന്‍സ്, റെസ്ക്യൂ ഓപ്പറേഷന്‍സ് വിഭാഗം, പൊലിസ് വകുപ്പ് എന്നിവരുടെ സംയുക്ത നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.