കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാൻ വുകുമാനോവിച്ചിന് വിലക്കുണ്ടായേക്കുമെന്ന് സൂചന. ഐ എസ് എല്ലില്‍ ബാംഗ്ലൂരു എഫ് എസ് സിക്കെതിരായ പ്ലേ ഓഫില്‍ പിറന്ന വിവാദഗോളിനെ തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്സിനെ ഇവാൻ തിരിച്ചുവിളിച്ചിരുന്നു. ഇതിനെതിരെ എ ഐ എഫ് എഫ് കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ നടപടിയുണ്ടാകുമെന്നാണ് സൂചന. കേരളാ ബ്ലാസ്റ്റേഴ്സിന് വലിയ തുക പിഴയായി നല്‍കേണ്ടിവരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കേരളാ ബ്ലാസ്റ്റേഴ്സും ബാംഗ്ലൂരു എഫ് എസ് സിയും തമ്മില്‍ എറ്റുമുട്ടിയപ്പോള്‍ ഇരുപകുതികളും ഗോള്‍ രഹിതമായിരുന്നു. തുടര്‍ന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട പ്ലേ ഓഫ് മത്സരത്തിന്റെ 96-ാം മിനിറ്റിലാണ് സുനില്‍ ഛേത്രിയുടെ വിവാദഗോള്‍ പിറന്നത്. ഫ്രീകിക്ക് തടയാന്‍ താരങ്ങള്‍ തയ്യാറെടുക്കുമുന്പേയാണ് സുനില്‍ ഛേത്രി ഗോള്‍ അടിച്ചത്. ഇത് റഫറി ഗോള്‍ വിളിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇവാന് താരങ്ങളെ തിരിച്ചുവിളിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ഇവാന് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.