'കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും'; പന്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് യുവരാജ് സിങ്

ഡല്‍ഹി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍  ഋഷഭ് പന്തിനെ സന്ദര്‍ശിച്ച് മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്. പന്തിനൊപ്പമുള്ള ചിത്രവും യുവരാജ് സിങ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. 'കുഞ്ഞു കുഞ്ഞു ചുവടുകള്‍ വെച്ച് ഈ ചാമ്പ്യന്‍ വീണ്ടും ഉയരങ്ങള്‍ കീഴടക്കാന്‍ പോകുന്നു. എപ്പോഴും ചിരിക്കുന്ന തമാശ പറയുന്ന പോസിറ്റിവായി ചിന്തിക്കുന്ന താങ്കളുമായി അല്‍പനേരം ചെലവിടാന്‍ കഴിഞ്ഞതില്‍ സന്തോഷം. കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നും യുവരാജ് സിങ് ട്വീറ്റ് ചെയ്തു.

തന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പന്ത് അടുത്തിടെ പറഞ്ഞിരുന്നു. ശാസ്ത്രക്രിയകളെല്ലാം വിജയകരമായി പൂര്‍ത്തികരിച്ചു. തിരിച്ചുവരവിനുള്ള യാത്രകള്‍ ആരംഭിച്ചിരിക്കുകയാണ്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ തയ്യാറായിരിക്കുകയാണെന്ന് പന്ത് അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. അതോടൊപ്പം, ക്രച്ചസ് ഉപയോഗിച്ച് നടക്കുന്നതിന്റെ ചിത്രങ്ങളും സ്വിമ്മിങ് പൂളിൽ നിന്നുള്ള ഫോട്ടോകളും പന്ത് തന്‍റെ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ഡിസംബർ 30-നാണ് ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ കാല്‍ പാദത്തിനും ഉപ്പൂറ്റിക്കുമാണ് സാരമായ പരിക്ക് സംഭവിച്ചത്. വാഹനം ഓടിക്കുന്നതിനിടയില്‍ ഋഷഭ് പന്ത് ഉറങ്ങി പോയതാണ് അപകടകാരണം. പരുക്കിന്‍റെ ഗൌരവവും തുടര്‍ച്ചയായ ശാസ്ത്രക്രിയകളും കാരണം 6 മാസത്തേക്ക് പന്തിന് കളത്തില്‍ ഇറങ്ങാന്‍ സാധിക്കില്ല. പരുക്ക് ഭേദമായാലും ഫിറ്റ്നസ് വീണ്ടെടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ പന്തിന് ഈ വര്‍ഷത്തെ മുഴുവന്‍ കളികളും നഷ്ടമാകുമെന്ന് ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Contact the author

Sports Desk

Recent Posts

National Desk 4 days ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 2 months ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 5 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 5 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 8 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 10 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More