ഡല്‍ഹി: ലോകത്തിലെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് താരങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് പ്രമുഖ മാഗസിനായ 'സി ഇ ഒ' വേള്‍ഡ്. ഓസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റാണ് ഏറ്റവും വലിയ സമ്പന്നനായ ക്രിക്കറ്റ് താരം. നിരവധി പ്രമുഖ കമ്പനികളുടെ അംബാസിഡര്‍ കൂടിയാണ് ഗില്‍ ക്രിസ്റ്റ്. ഇതിലൂടെ ഓരോ വര്‍ഷവും കോടികളാണ് താരം സമ്പാദിക്കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏകദേശം 3129. 26 കോടി രൂപയാണ് താരത്തിന്റെ സമ്പാദ്യം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് ആദം ഗില്‍ക്രിസ്റ്റ്.
ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം സച്ചിനാണ് രണ്ടാണ് സ്ഥാനത്ത്. 1399. 55 കോടി രൂപയാണ് സച്ചിന്റെ സമ്പാദ്യം. ഇന്ത്യയുടെ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണി, വീരാട് കോഹ്ലി എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ലോകത്തിലെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ യുവരാജ് സിങ്ങും വീരേന്ദ്ര സേവാഗും ഇടം പിടിച്ചിട്ടുണ്ട്.