കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 5305 രൂപയാണ് വില. 42,440 രൂപയിലാണ് ഒരു പവന് സ്വര്‍ണത്തിന്റെ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. അതേസമയം, ഇന്നലെ ഗ്രാമിന് 70 രൂപ കൂടി 5315 രൂപയും പവന് 560 രൂപ കൂടി 42,520 രൂപയുമായിരുന്നു വിപണി നിരക്ക്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു.
സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ആഗോള സാമ്പത്തികമാന്ദ്യവും പണപ്പെരുപ്പം ഉയർന്ന നിലവാരത്തില്‍ തുടരുന്നതുമാണ് സ്വര്‍ണവില കൂടാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും സ്വര്‍ണവില ഉയരുന്നതിന്റെ പ്രധാനകാരണമാണ്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.