സുരേഷ് ഗോപി സിനിമാ ഡയലോഗുകള്‍ തട്ടിവിട്ടതുകൊണ്ടൊന്നും ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ല- എം വി ഗോവിന്ദന്‍

തൃശൂര്‍: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളം പിടിച്ചടക്കുമെന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് മറുപടിയുമായി എം വി ഗോവിന്ദന്‍. സുരേഷ് ഗോപി സിനിമാ ഡയലോഗുകള്‍ തട്ടിവിട്ടതുകൊണ്ടൊന്നും ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ലെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഇവിടെ ജയിക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പിലും ബിജെപി പറയാറുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആലപ്പുഴയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കണ്ണൂര്‍ ആര്‍ക്കാണ് എടുത്തുകൂടാത്തത്? മൂന്നാം സ്ഥാനവും നാലാം സ്ഥാനവുമൊക്കെ എടുക്കാമല്ലോ. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ പകുതി സമ്മതമാണ്. ആര്‍ക്ക്?  കെട്ടാന്‍ തീരുമാനിച്ചയാള്‍ക്ക്. പക്ഷെ ബീവിക്ക് സമ്മതമല്ല. അതാണ് കാര്യം. ഇമ്മാതിരി ഡയലോഗുകൊണ്ടൊന്നും കേരളത്തില്‍ രക്ഷപ്പെടില്ല'- എം വി ഗോവിന്ദന്‍ പറഞ്ഞു.

'എല്ലാ തെരഞ്ഞെടുപ്പുകള്‍ വരുമ്പോഴും ബിജെപി പറയാറുണ്ട്. അവരിവിടെ ജയിക്കുമെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മുപ്പത് സീറ്റ് പിടിച്ചാല്‍ സര്‍ക്കാരുണ്ടാക്കുമെന്ന് പറഞ്ഞവരാണ്. എന്നിട്ട് ഉണ്ടായിരുന്ന ഒരു സീറ്റുംപോയി. വോട്ട് ശതമാവും കുറഞ്ഞു. സുരേഷ് ഗോപിയെപ്പോലുളളവര്‍ കുറച്ച് സിനിമാ ഡയലോഗുകള്‍ തട്ടിവിട്ടാല്‍, അതൊക്കെയാണ് കേരളത്തില്‍ ജയിക്കാനുളള മാര്‍ഗമെന്ന് പറഞ്ഞാല്‍ കേരളം അത് അംഗീകരിക്കാന്‍ പോകുന്നില്ല'- എം വി ഗോവിന്ദന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃശൂരില്‍ കഴിഞ്ഞ ദിവസം നടന്ന ജനശക്തിറാലിക്കിടെയായിരുന്നു സുരേഷ് ഗോപി തൃശൂര്‍ പിടിച്ചെടുക്കുമെന്ന് പറഞ്ഞത്. ഏത് ഗോവിന്ദന്‍ വന്നാലും ഹൃദയംകൊണ്ട് തൃശൂര്‍ എടുക്കുമെന്നും കേരളം ബിജെപി പിടിച്ചെടുക്കുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. 'തൃശൂര്‍ നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും. ഒരു നരേന്ദ്രന്‍ വടക്കുനിന്ന് ഇറങ്ങിവന്ന് കേരളം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ എടുത്തിരിക്കും. ഈ വാക്കുകള്‍ സിപിഎമ്മിന്റെ കൂലിയെഴുത്തുകാരായ ട്രോളന്മാര്‍ക്കുവേണ്ടിയാണ്. സര്‍ക്കാര്‍ നിയോഗിച്ച അന്തംകമ്മിക്കൂട്ടങ്ങള്‍, ചൊറിയന്‍മാക്രി കൂട്ടങ്ങള്‍..വരൂ എന്നെ ട്രോള്‍ ചെയ്ത് വളര്‍ത്തൂ'-എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 22 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 2 days ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 2 days ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More