തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് ഇന്ന് 50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5140 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 45 രൂപ വർധിച്ച് 4245 രൂപയായി. വെള്ളി നിരക്കിൽ മാറ്റമില്ല. തുടര്‍ച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണവില വര്‍ധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിൽ 95 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സ്വര്‍ണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ആഗോള സാമ്പത്തികമാന്ദ്യവും പണപ്പെരുപ്പം ഉയർന്ന നിലവാരത്തില്‍ തുടരുന്നതുമാണ് സ്വര്‍ണവില കൂടാന്‍ കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും സ്വര്‍ണവില ഉയരുന്നതിന്റെ പ്രധാനകാരണമാണ്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.