മുസ്ലീം ലീഗ് നേതൃനിരയിലേക്ക് വനിതകളെ കൊണ്ടുവന്നേ മതിയാകൂ- കെ എം ഷാജി

ചെന്നൈ: വിദ്യാസമ്പന്നരായ സ്ത്രീകളെ നേതൃനിരയിലേക്ക് കൊണ്ടുവരിക എന്നതാണ് മുസ്ലീം ലീഗ് പുതിയ കാലത്ത് ഏറ്റെടുക്കേണ്ട വെല്ലുവിളിയെന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. 51 ശതമാനം പാര്‍ട്ടി അംഗങ്ങള്‍ വനിതകളായതിന്റെ സന്ദേശം ലീഗ് തിരിച്ചറിയണമെന്നും പാര്‍ട്ടി പുനസംഘടനയില്‍ മത്സരം നടന്നത് നല്ല സൂചനയാണെന്നും കെ എം ഷാജി പറഞ്ഞു. ചെന്നൈയില്‍ മീഡിയാവണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സമുദായത്തിനുളളില്‍ വരുത്തേണ്ട ഏറ്റവും വലിയ മാറ്റം സ്ത്രീ വിദ്യാഭ്യാസമല്ല, സ്ത്രീകളുടെ തൊഴിലാണ്. ആ വിഷയത്തില്‍ എന്തുചെയ്യാനാവും എന്നത് മുസ്ലീം ലീഗിനുമുന്നിലുളള ഒരു വെല്ലുവിളിയാണ്. 51 ശതമാനത്തിലധിം സ്ത്രീകള്‍ മെമ്പര്‍ഷിപ്പ് എടുത്തു എന്നത് സൂചനയാണ്. അത് പാര്‍ട്ടി ഉള്‍ക്കൊളളണം. അതിനെ അവഗണിക്കാനാവില്ല. എങ്ങനെയാണോ സിഎച്ചും സീതി സാഹിബും വാഫഖി തങ്ങളും പതുക്കെ മാറ്റങ്ങള്‍ കൊണ്ടുവന്നത് അതുപോലെ ഇനിയും മാറ്റങ്ങളുണ്ടായാല്‍ മാത്രമേ സമുദായം രക്ഷപ്പെടുകയുളളു'- കെ എം ഷാജി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീകളെ ഇനി അവഗണിച്ച് നിര്‍ത്താന്‍ കഴിയില്ല. അവര്‍ക്ക് തൊഴിലിടങ്ങളിലും മറ്റും ലഭ്യമാക്കേണ്ട നീതി ലഭിച്ചേ മതിയാവൂ. ലീഗ് മാറേണ്ടേ എന്ന ചോദ്യത്തിനുതന്നെ പ്രസക്തിയില്ല. മാറിയേ മതിയാവൂ എന്നതാണ് ലീഗിന്റെ നിലനില്‍പ്പിന്റെ ആധാരം'- കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More