'ചാരിറ്റി രാഷ്ട്രീയമല്ല, സുരേഷ് ഗോപി 365 ദിവസവും തൃശൂര്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തിച്ചാലും ജയിക്കില്ല'- എം വി ഗോവിന്ദന്‍

തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചാരിറ്റിയും രാഷ്ട്രീയവും രണ്ടാണെന്നും അതിനെ ഒന്നായി കണക്കുകൂട്ടേണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചാരിറ്റിയെ രാഷ്ട്രീയമാക്കി മാറ്റാനുളള ബിജെപിയുടെ നീക്കം കേരളത്തിലെ ഉദ്ബുദ്ധരായ വോട്ടർമാർക്ക് മനസിലാകുമെന്നും സുരേഷ് ഗോപി 365 ദിവസവും തൃശൂർ ക്യാംപ് ചെയ്ത് പ്രവർത്തിച്ചാലും ജയിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സുരേഷ് ഗോപി തൃശൂരിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അക്കാര്യത്തിൽ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'തൃശൂരിൽ ബിജെപിയുടെ വോട്ട് ശതമാനം ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സാമൂഹ്യപ്രവർത്തനം സന്നദ്ധപ്രവർത്തനമാണ്. അത് രാഷ്ട്രീയ പ്രവർത്തനമോ അതിന്റെ ഭാഗമോ അല്ല. ചാരിറ്റിയെ രാഷ്ട്രീയപ്രവർത്തനമാക്കി മാറ്റാനുളള ബിജെപിയുടെ നീക്കം ജനങ്ങൾക്ക് മനസിലാകും. അത്തരക്കാരെ ജനങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചാരിറ്റിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതുതന്നെ തെറ്റാണ്. അങ്ങനെ ചെയ്താൽ അത് രാഷ്ട്രീയമാണ്. അതിനെ രാഷ്ട്രീയപ്രവർത്തനം എന്നേ പറയാനാവു'- എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ഇങ്ങനെ 'രക്തസാക്ഷികളെ' ഉണ്ടാക്കുന്നത് അപമാനം- സി ദിവാകരന്‍

More
More
Web Desk 22 hours ago
Keralam

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്കുളള 'സ്മൃതി മണ്ഡപം' : എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

More
More
Web Desk 1 day ago
Keralam

ഇപി ജയരാജന്‍ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കി കോടതി

More
More
Web Desk 2 days ago
Keralam

ജാതീയ അധിക്ഷേപം; സത്യഭാമയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

More
More
Web Desk 2 days ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More