ഇടതുപക്ഷത്ത് വിവരമുളള ഏക നേതാവ് ഇപി ജയരാജനാണ്- കെ എം ഷാജി

മലപ്പുറം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെ പ്രശംസിച്ച് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. ഇടതുപക്ഷത്ത് വിവരമുളള ഏക നേതാവ് ഇ പി ജയരാജനാണെന്നും അതുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ അദ്ദേഹം പങ്കെടുക്കാത്തതെന്നും ഷാജി പറഞ്ഞു. ജാഥയ്ക്ക് ആളെക്കൂട്ടാന്‍ ദഫ് മുട്ട് നടത്തേണ്ട ഗതികേടിലാണ് സിപിഎമ്മെന്നും ജനവിരുദ്ധതയുടെ മൂര്‍ത്തഭാവമായി സിപിഎം മാറിയെന്നും കെ എം ഷാജി പറഞ്ഞു.

'ഇ പി ജയരാജനെ നമ്മള്‍ എപ്പോഴും ട്രോളാറുണ്ട്. അദ്ദേഹം ഇടക്കിടെ പറയുന്ന അബദ്ധങ്ങളെ തമാശാക്കി മാറ്റാറുമുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ ആകെ വിവരമുളള ഒരാളായി എനിക്ക് തോന്നുന്നത് ഇപി ജയരാജനെയാണ്. അതുകൊണ്ടാണ് ഗോവിന്ദന്‍ മാഷ് മുദ്രാവാക്യവും വിളിച്ച് നടത്തുന്ന ജാഥ കണ്ണൂരെത്തുന്നതുവരെയും അദ്ദേഹം പങ്കെടുക്കാതിരുന്നത്. അദ്ദേഹത്തിന് കുറച്ചെങ്കിലും ബുദ്ധിയും സാമാന്യബോധവുമൊക്കെയുണ്ട്'- കെ എം ഷാജി പറഞ്ഞു. കൊളളക്കാര്‍ കേരളം ഭരിക്കുമ്പോള്‍ എങ്ങനെയാണ് ജനങ്ങളോട് സംസാരിക്കുക എന്ന ബോധ്യമാണ് ഇ പി ജയരാജന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതിന്റെ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇ പി ജയരാജന്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാത്തതില്‍ തെറ്റൊന്നുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇപി മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്നതല്ലെന്നും അദ്ദേഹത്തിന് എപ്പോള്‍വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'ഇ പി ജയരാജന് പാര്‍ട്ടി നേതൃത്വവുമായി ഒരു അതൃപ്തിയുമില്ല. ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഇ പി കുറച്ചുനാളുകളായി ചികിത്സയിലാണ്. പാര്‍ട്ടി അദ്ദേഹത്തിന്‍റെ തീരുമാനത്തെ മാനിക്കുന്നു. ഇ പി ജയരാജന് ജില്ലയൊന്നും നല്‍കിയിട്ടില്ല. അദ്ദേഹം എല്‍ ഡി എഫ് കണ്‍വീനറാണ്'- എന്നാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More