മനുഷ്യരെയാണ് ഞാന്‍ ദൈവമായി കാണുന്നത്; വിജയ് സേതുപതിയുടെ പഴയ വീഡിയോ വൈറലാകുന്നു

അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും അവരുടെ സര്‍വ്വനാശത്തിനായി ശ്രീകോവിലിനുമുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുമെന്നുമുളള നടന്‍ സുരേഷ് ഗോപിയുടെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. ഈ പശ്ചാത്തലത്തില്‍ തമിഴ് നടന്‍ വിജയ് സേതുപതിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഒരു അഭിമുഖത്തിനിടെ വിജയ് സേതുപതി താന്‍ നിരീശ്വരവാദിയാണെന്നും മറ്റുളളവരോട് ബഹുമാനം മാത്രമാണുളളതെന്നും പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. താനൊരു നിരീശ്വരവാദിയാണ്. എന്നാല്‍ ആരെങ്കിലും ഭസ്മമോ തീര്‍ത്ഥമോ തന്നാല്‍ വാങ്ങും എന്നാണ് വിജയ് സേതുപതി പറയുന്നത്. 

'ഞാന്‍ ഒരു നിരീശ്വരവാദിയാണ്. പക്ഷെ നിങ്ങള്‍ ഭസ്മം തന്നാലും ഞാന്‍ വാങ്ങും. തീര്‍ത്ഥം തന്നാലും വാങ്ങും. ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു. എന്നോടുളള സ്‌നേഹം കൊണ്ടല്ലെ ഒരാള്‍ എനിക്കത് തരുന്നത്. ഞാന്‍ മറ്റൊരാള്‍ക്കുമേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല. ഞാന്‍ ചിന്തിക്കുന്നതാണ് ശരിയെന്ന് ആരോടും പറയാറില്ല. ഞാന്‍ എനിക്ക് ചുറ്റുമുളള മനുഷ്യരെ ബഹുമാനിക്കുന്നു. സ്‌നേഹിക്കുന്നു. മനുഷ്യരെയാണ് ദൈവമായി കാണുന്നത്. കാരണം നമുക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ സഹായിക്കാന്‍ മനുഷ്യരേ കൂടെയുണ്ടാവുകയുളളു. എന്റെ അമ്മയോട് ഞാന്‍ ക്ഷേത്രത്തില്‍ പോയി വരാന്‍ പറയാറുണ്ട്. അവിടെ പോയാല്‍ സമാധാനം ലഭിക്കും അതിനാല്‍ അങ്ങോട്ട് പോകൂ എന്നാണ് പറയുക. ഒരു ആഗ്രഹവും പറയാതെ, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സമാധാനത്തോടെ പോയി വരൂ എന്ന് പറയാറുണ്ട്. ഞാനതിനെ മറ്റൊരു തരത്തിലാണ് നോക്കിക്കാണുന്നത്'-എന്നാണ് വിജയ് സേതുപതി പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആലുവയില്‍ ശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. 'എന്റെ ഈശ്വരന്മാരെ സ്‌നേഹിച്ച് ഞാന്‍ ലോകത്തുളള വിശ്വാസികളായ മനുഷ്യരെ മുഴുവന്‍ സ്‌നേഹിക്കുമെന്ന് പറയുമ്പോള്‍ അവിശ്വാസികളോട് ഒട്ടും സ്‌നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ തന്നെ പറയും. വിശ്വാസികളുടെ അവകാശത്തിനുനേരേ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അങ്ങനെ വരുന്നവരുടെ സര്‍വ്വനാശത്തിനുവേണ്ടി ശ്രീകോവിലിനു മുന്നില്‍പോയി പ്രാര്‍ത്ഥിച്ചിരിക്കും. എല്ലാവരും അങ്ങനെ ചെയ്യണം. ആരെയും ഉപദ്രവിക്കാനല്ല നമ്മുടെ ഭക്തി. എന്നാല്‍ ഭക്തി സ്ഥാപനങ്ങളെയും ഭക്തി മാര്‍ഗത്തെയും നിന്ദിക്കാന്‍ വരുന്ന ഒരാള്‍പോലും സമാധാനത്തോടെ നല്ല ജീവിതം നയിച്ച് പോകാനുളള അന്തരീക്ഷം ഒരുങ്ങിക്കൂടാ. ആരെയൊക്കെയാണ് ഉദ്ദേശിച്ചതെന്ന് പറയുന്നില്ല. പറഞ്ഞാല്‍ രാഷ്ട്രീയം സ്പുരിക്കും.'- എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 1 day ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 2 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 3 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More