ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ല- കെ കെ ശൈലജ

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. സിപിഎം ആരെയും ഭയപ്പെടുന്ന പാര്‍ട്ടിയല്ലെന്നും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു. തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം രാഗിന്ദിനെതിരെ ആകാശ് ആരോപണങ്ങളുന്നയിച്ച പശ്ചാത്തലത്തിലാണ് കെ കെ ശൈലജയുടെ പ്രതികരണം. 

'വ്യക്തിയെന്ന നിലയില്‍ ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. ആകാശ് തില്ലങ്കേരി പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. കേഡര്‍മാര്‍ എന്തെങ്കിലും മോശമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവരെ തിരുത്തും. തിരുത്താന്‍ അവര്‍ തയാറായില്ലെങ്കില്‍ മാറ്റിനിര്‍ത്തുകയോ അവരുമായുളള ബന്ധം വിച്ഛേദിക്കുകയോ ചെയ്യും'- ശൈലജ കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആകാശ് തില്ലങ്കേരിയുടെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജില്ലാ നേതൃത്വം നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും തില്ലങ്കേരി ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങളും പതിനഞ്ചിലധികം ബ്രാഞ്ചുകളിലെ പ്രവര്‍ത്തകരും ആകാശ് തില്ലങ്കേരിയെ പിന്തുണയ്ക്കുന്ന നിലപാടാണെടുക്കുന്നത്. ആകാശിനെ പിന്തുണയ്ക്കുന്നവരെ മനസിലായിട്ടുണ്ടെന്നും അത് തുടര്‍ന്നാല്‍ ഇനി പാര്‍ട്ടിയിലുണ്ടാകില്ലെന്നും ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More