തിരുവനന്തപുരം: സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 52,00 രൂപയിലെത്തി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് 41,600 രൂപയാണ് ഇന്നത്തെ വില. ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ബുധനാഴ്ച സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. മൂന്ന് ദിവസം കൊണ്ട് പവന് കുറഞ്ഞത് 480 രൂപയാണ്. സാധാരണക്കാരെ സംബന്ധിച്ച് ചെറിയ ആശ്വാസമാണ് ഇപ്പോഴത്തെ വില.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നിലവിലെ കണക്ക് അനുസരിച്ച് ഈ മാസം ഇതുവരെ 600രൂപവരെ കുറഞ്ഞു . ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ആഗോള സാമ്പത്തികമാന്ദ്യവും പണപ്പെരുപ്പം ഉയർന്ന നിലവാരത്തില്‍ തുടരുന്നതുമാണ് സ്വര്‍ണവില നിശ്ചയിക്കുന്നതിന്റെ പ്രധാനഘടകം. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.