ക്വട്ടേഷൻ സംഘങ്ങളെ ഉൽപാദിപ്പിക്കുന്ന കമ്പനിയായി സിപിഎം മാറിക്കഴിഞ്ഞു - രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാര്‍ട്ടിക്കുവേണ്ടി കൊലപാതകങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന  ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിനുപിന്നാലെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഷുഹൈബ് രക്തസാക്ഷിത്വത്തിന്റെ നാലാം വാര്‍ഷികം നാടെങ്ങും ആഘോഷിക്കുന്ന വേളയിലാണ് കൊലപാതകത്തിന്റെ പിന്നാമ്പുറങ്ങളിലെ രഹസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൊന്നവരും കൊല്ലിച്ചവരും വഴി പിരിയുന്ന സമയത്തും ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരിന് പരിഹാരമുണ്ടായിട്ടില്ലെന്നും മകനെയോര്‍ത്ത് തേങ്ങുന്ന മാതാപിതാക്കളും കുഞ്ഞനുജത്തിമാരും നീതി തേടി അലയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

'കൊലപാതകത്തിനുമുന്‍പ് കൊടുത്ത വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നതോടെ നിലനില്‍പ്പിനായി സ്വയം സംഘടിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ തുടര്‍ച്ചയായി അഴിഞ്ഞാടുന്നതിന്റെ ഉത്തരവാദിത്തം സിപിഎം നേതൃത്വത്തിനാണ്. ക്വട്ടേഷന്‍ സംഘങ്ങളെ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനിയായി സിപിഎം മാറിക്കഴിഞ്ഞു. കൃത്യം ചെയ്തവര്‍ കുറ്റം ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ കൊലയ്ക്ക് പ്രേരണ നല്‍കിയവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം. പാര്‍ട്ടി സഖാക്കള്‍ക്ക് അഴിമതിയും വെട്ടിപ്പും നടത്താന്‍ മാത്രമല്ല കൊലക്കേസ് പ്രതികള്‍ക്ക് ജോലി നല്‍കി സുരക്ഷയുളള താവളമായി സഹകരണ ബാങ്കുകളെ സിപിഎം മാറ്റുന്നു. ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഗൂഢസംഘത്തെ പൊതുസമൂഹത്തിനറിയണം. അതിനുവേണ്ടത് നിയമനടപടിയാണ്. സത്യസന്ധമായ അന്വേഷണത്തിലൂടെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണം'- രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊലപാതകങ്ങള്‍ക്ക് ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടിയെന്നും നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമായിരുന്നു പ്രതിഫലം എന്നുമാണ് ആകാശ് തില്ലങ്കേരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. പല വാഗ്ദാനങ്ങളും തരും. കേസ് വന്നാല്‍ തിരിഞ്ഞുനോക്കില്ല. പട്ടിണിയില്‍ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്ന് മനസിലായപ്പോഴാണ് പലവഴിക്ക് സഞ്ചരിച്ചത്. നിഷേധിച്ചിട്ടില്ല. നിരാകരിക്കുകയുമില്ല. പക്ഷേ, പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളോ പദവിയോ ഇല്ലാത്ത ഒരാളായാണ് ഞങ്ങള്‍ ആ വഴിയില്‍ നടന്നത്'- എന്നായിരുന്നു ആകാശിന്റെ പോസ്റ്റ്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More