തിയറ്ററില്‍നിന്നുളള സിനിമാ റിവ്യൂ ഇനിവേണ്ട- തീരുമാനം ഫിലിം ചേമ്പര്‍ യോഗത്തില്‍

തിരുവനന്തപുരം: തിയറ്ററിനകത്തു നിന്നുളള സിനിമാ റിവ്യൂകള്‍ വിലക്കി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. കൊച്ചി ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ ചേര്‍ന്ന സിനിമാ നിര്‍മ്മാതാക്കളുടെയും തിയറ്ററുടമകളുടെയും യോഗത്തിലാണ് തീരുമാനം. ഒടിടി റിലീസിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസങ്ങള്‍ക്കുശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാന്‍ അനുമതിയുളളു. മുന്‍കൂട്ടി ഒടിടി പ്ലാറ്റ്‌ഫോമുകളുമായി കരാര്‍ ഒപ്പിട്ടവര്‍ക്കുമാത്രം ഇളവുണ്ട്. 

'തിയറ്ററിനകത്തു കയറിയുളള സിനിമാ റിവ്യൂ എടുക്കല്‍ നിരോധിക്കുകയാണ്. ഓണ്‍ലൈന്‍ മീഡിയകള്‍ തെറ്റായ റിവ്യൂകളാണ് സിനിമയ്ക്ക് നല്‍കുന്നത്. ചിലരെ ലക്ഷ്യംവച്ചുളള റിവ്യൂകളുമുണ്ട്. അതെല്ലാം സിനിമകളുടെ കളക്ഷനെ വല്ലാതെ ബാധിക്കുന്നുണ്ട്. സിനിമാ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും ഇത്തരം റിവ്യൂകള്‍ നിയന്ത്രിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. റിവ്യൂ ചെയ്യാന്‍ വരുന്ന ഒരു മീഡിയയെയും തിയറ്ററില്‍ കയറ്റില്ല. തിയറ്ററിനു പുറത്ത് നിങ്ങള്‍ക്ക് എന്തും ചെയ്യാം. യൂട്യൂബില്‍ റിവ്യൂ ചെയ്യുന്നവരെ ഒന്നും ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല. അക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്'- ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടുത്തിടെ നിരവധി സംവിധായകരും നിര്‍മ്മാതാക്കളും നടന്മാരും സിനിമ കഴിയുന്നതിനുമുന്‍പേ തന്നെ റിവ്യൂ എടുക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ റിവ്യൂ എടുക്കുന്നത് ചിത്രത്തെ മോശമായി ബാധിക്കുമെന്നും ഇവരെ തിയറ്ററുകളില്‍നിന്ന് വിലക്കാന്‍ തിയറ്റര്‍ ഉടമകള്‍ തയാറാവണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫിയോക്കിന്റെ തീരുമാനം.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More