സാമ്പത്തിക പ്രതിസന്ധിയില്‍ സൂം; 1300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്‌

ഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സോഫ്റ്റ്‌വെയര്‍ കമ്പനിയായ 'സൂം' ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. പതിനഞ്ച് ശതമാനം ആളുകള്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ വരുന്ന സാമ്പത്തിക വര്‍ഷം തന്‍റെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്നും കമ്പനി മേധാവി എറിക് യുവാനെ പറഞ്ഞു. നേതൃനിരയിലുള്ള മറ്റ് ഉദ്യോഗസ്ഥരുടെയും അടിസ്ഥാന ശമ്പളത്തില്‍ 20 ശതമാനം കുറവ് വരുത്തും. അവരുടെ ബോണസുകളിലും കുറവുണ്ടാവുമെന്നും എറിക് യുവാനെ അറിയിച്ചു.

പിരിച്ചുവിടുന്നവർക്ക് കമ്പനി നാലുമാസത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും 2023 സാമ്പത്തിക വര്‍ഷത്തെ ബോണസും നല്‍കും. കോവിഡ് കാലത്ത് വലിയ രീതിയില്‍ സാമ്പത്തിക നേട്ടം കൈവരിച്ച വീഡിയോ കോളിങ് ആപ്ലിക്കേഷനായിരുന്നു സൂം. ലോക്ക് ഡൌണിന് ശേഷം ജീവനക്കാര്‍  കമ്പനികളിലേക്ക് തിരിച്ചു പോയതാണ് 'സൂ'മിനെ പ്രതിസന്ധിയിലാക്കിയത്.  

അടുത്തിടെ ഇകൊമേഴ്സ് കമ്പനിയായ ആമസോണും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാൻ സാധിക്കാതെ വന്നതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ തീരുമാനിച്ചത്. കൂടാതെ ഫേസ്ബുക്ക് മാതൃ കമ്പനിയായ മെറ്റ, ട്വിറ്റര്‍, മൈക്രോസോഫ്റ്റ്, ഷയര്‍ ചാറ്റ്, ഒയോ, തുടങ്ങിയ സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നു ഫേസ്ബുക്ക് സി ഇ ഒ സുക്കര്‍ബര്‍ഗും ചെലവ് ചുരുക്കലിന്റെ ഭാഗമായി ട്വിറ്ററിന്‍റെ പുതിയ മേധാവി ഇലോണ്‍ മസ്കും ജീവനക്കാരെ പിരിച്ചുവിട്ടത്. 

Contact the author

Web Desk

Recent Posts

Web Desk 3 days ago
Technology

'പ്ലേ ഓണ്‍ലി വണ്‍സ് ഓഡിയോ'; കിടിലന്‍ ഫീച്ചറുമായി വാട്സ് ആപ്പ്

More
More
Web Desk 1 week ago
Technology

വാട്സ് ആപ്പ് ഡെസ്ക്ടോപ്പിൽ ഇനി മുതല്‍ വിഡിയോ, ഓഡിയോ കോള്‍ ചെയ്യാം!

More
More
Web Desk 1 week ago
Technology

ചാറ്റ് ജിപിടിയെ വെട്ടാന്‍ 'ബാര്‍ഡു'മായി ഗൂഗിള്‍

More
More
Web Desk 1 week ago
Technology

വാട്സ് ആപ്പ് ചിത്രത്തില്‍ നിന്നും ഇനി മുതല്‍ ടെസ്റ്റ്‌ കോപ്പി ചെയ്യാം

More
More
Web Desk 1 week ago
Technology

ന്യൂസിലാന്‍ഡിലും ടിക്ടോക്കിന് നിരോധനം

More
More
Web Desk 2 weeks ago
Technology

ഫേസ്ബുക്കില്‍ വീണ്ടും പിരിച്ചുവിടല്‍;10,000 പേര്‍ക്ക് ജോലി നഷ്ടമാകും

More
More