അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം എന്‍ ഐ എ കോടതി തളളി

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ഹര്‍ജി തളളി കോടതി. കൊച്ചി എന്‍ ഐ എ കോടതിയാണ് അലന്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുളള ഹര്‍ജി തളളിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കോടതി അലന് താക്കീത് നല്‍കി.

കണ്ണൂര്‍ പാലയാട് ക്യാംപസിലെ എസ് എഫ് ഐയുമായുളള സംഘര്‍ഷം ചൂണ്ടിക്കാട്ടിയാണ് അലന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ ഐ എ കോടതിയെ സമീപിച്ചത്. സമീപകാലത്ത് അലന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പുകള്‍ തീവ്രവാദ സ്വഭാവമുളളതാണെന്നും എന്‍ ഐ എ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അലന്‍ ഷുഹൈബിന്റെയും ത്വാഹ ഫസലിന്റെയും ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്നും എന്‍ ഐ എ സമര്‍പ്പിച്ച തെളിവുകള്‍ അപ്രസക്തമാണെന്നും കോടതി പറഞ്ഞു. അലന്‍ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് അനുചിതമാണ്. എന്നാല്‍ അലന്‍ നേരിട്ട് പോസ്റ്റുകള്‍ എഴുതുകയോ പ്രചരിപ്പിക്കുന്നതോ അല്ല, മിക്ക പോസ്റ്റുകളും റീ ഷെയര്‍ ചെയ്യുന്നതാണെന്നും കോടതി വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

കോൾ വന്നപ്പോൾ പെട്ടന്ന് പ്ലേ ആയതാണ്; പോൺ വീഡിയോ കണ്ടതിൽ വിശദീകരണവുമായി ബിജെപി എംഎൽഎ

More
More
Web Desk 1 day ago
Keralam

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസ് വിശാല ബെഞ്ചിന് വിട്ടു

More
More
Web Desk 1 day ago
Keralam

വിറ്റഴിക്കാന്‍ കഴിഞ്ഞില്ല; 50 ലക്ഷത്തോളം ബിയര്‍ നശിപ്പിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍

More
More
Web Desk 1 day ago
Keralam

പാര്‍ട്ടിക്ക് എന്റെ സേവനം ആവശ്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ മാറിക്കോളാം- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സാഹിത്യകാരി സാറാ തോമസ്‌ അന്തരിച്ചു

More
More
Web Desk 2 days ago
Keralam

മധു വധക്കേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

More
More