അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ 'പോടാ പോടി' എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ 'പോടാ പോടീ' എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളില്‍ ഇത്തരം പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിറക്കി. മറ്റ് ജില്ലകളിലും ഉടന്‍ ഉത്തരവ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന വാക്കുകള്‍ അധ്യാപകര്‍ ഉപയോഗിക്കരുതെന്നും കുട്ടികള്‍ക്ക് മാതൃകയാവുന്ന തരത്തിലുളള വാക്കുകളും പെരുമാറ്റവും മാത്രമേ ഉണ്ടാവാന്‍ പാടുളളുവെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു. 

തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ സുധീഷ് അലോഷ്യസ് റൊസാരിയോ എന്നയാള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി. മറ്റുളളവരോട് നല്ലരീതിയില്‍ ഇടപെടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നത് സ്‌കൂളുകളാണ്. അവിടെ അധ്യാപകര്‍ ഇത്തരം പ്രയോഗങ്ങള്‍ നടത്തുന്നത് കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കും എന്നാണ് സുധീഷ് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ വിദ്യാര്‍ത്ഥികളുടെ അന്തസിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലുളള ദേഹപരിശോധനയും ബാഗ് പരിശോധനയും നിരോധിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ മൊബൈല്‍ കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാല്‍ അത് ഓഫാക്കി സൂക്ഷിക്കാന്‍ അധ്യാപകര്‍ സൗകര്യമൊരുക്കണമെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 4 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More