ഞാന്‍ ഭാഗ്യവാനാണ്, എഴുന്നേറ്റു നടക്കാന്‍ സാധിക്കും - സല്‍മാന്‍ റുഷ്ദി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെച്ചുണ്ടായ വധശ്രമത്തിന് ശേഷം ആദ്യപ്രതികരണവുമായി വിഖ്യാത സാഹിത്യക്കാരന്‍ സല്‍മാന്‍ റുഷ്ദി. താന്‍ ഭാഗ്യവാനാണെന്നും ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ സാധിക്കുമെന്നും സല്‍മാന്‍ റുഷ്ദി പറഞ്ഞു. സുഖമായിയിരിക്കുന്നുവെന്ന് പൂര്‍ണമായും പറയാന്‍ സാധിക്കില്ല. ശരീരം എപ്പോഴും പരിശോധനകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തനിക്ക് നേരെയുണ്ടായ ആക്രമണം വലുതായിരുന്നു. ആ സംഭവം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും സല്‍മാന്‍ റുഷ്ദി പറഞ്ഞു. 'അക്രമത്തിന് ശേഷം എന്നെ കാണുന്നത് ഇങ്ങനെയാണെന്ന്' എന്ന അടിക്കുറിപ്പോടെ അദ്ദേഹം ഒരു ചിത്രവും  ട്വിറ്ററില്‍ പങ്കുവെച്ചു. 

'എനിക്ക് എല്ലാവരോടും ആദ്യം നന്ദിയാണ് പറയാനുള്ളത്. ഇപ്പോള്‍ എഴുന്നേറ്റ് നടക്കാനും സ്വന്തമായി കാര്യങ്ങള്‍ ചെയ്യാനും സാധിക്കുന്നുണ്ട്. സാത്താനിക് വേഴ്സസ് എല്ലാവരേയും വളരെയധികം സ്വാധീനിച്ചു എന്നത് വളരെ സന്തോഷകരമാണ്. ഞാൻ കൊല്ലപ്പെടുകയോ എനിക്ക് എതിരെ അതിക്രമങ്ങളുണ്ടാവുകയോ ചെയ്താല്‍ ആളുകൾ ഇങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. കുത്തേറ്റതിന് ശേഷം എഴുതാന്‍ വളരെ ബുദ്ധിമുട്ടാണ്. ശൂന്യതയും അര്‍ത്ഥമില്ലായ്മയും നിറഞ്ഞ വരികളാണ് ഞാന്‍ എഴുതുന്നത്. അടുത്ത ദിവസം തന്നെ അതു മായ്ച്ചുകളയുകയും ചെയ്യും' - സല്‍മാന്‍ റുഷ്ദി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 ഓഗസ്റ്റ് 12-നാണ് ഷട്ട്വോക്വാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണത്തിനെത്തിയ സല്‍മാന്‍ റുഷ്ദിക്കെതിരെ ആക്രമണമുണ്ടായത്. റുഷ്ദി വേദിയിലേക്ക് കയറുന്നതിനിടെ അക്രമി അദ്ദേഹത്തെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച്ചയും കയ്യിന്റെ ചലനശേഷിയും നഷ്ടമായതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. 

അതേസമയം, സല്‍മാന്‍ റുഷ്ദിയുടെ പുതിയ നോവല്‍ പുറത്തിറങ്ങി. 'വിക്ടറി സിറ്റി' എന്നാണ് നോവലിന്റെ പേര്. പതിനാലാം നൂറ്റാണ്ടില്‍ പുരുഷാധിപത്യ ലോകത്തെ വെല്ലുവിളിച്ച് ഒരു നഗരം ഭരിക്കുന്ന യുവതിയുടെ കഥയാണ് വിക്ടറി സിറ്റി. സംസ്‌കൃതത്തില്‍ എഴുതപ്പെട്ട ചരിത്ര ഇതിഹാസത്തിന്റെ വിവര്‍ത്തനമാണ് നോവല്‍. അനാഥയായ പമ്പ കമ്പന എന്ന പെണ്‍കുട്ടിക്ക് മാന്ത്രിക ശക്തിയുളള ദേവതയുടെ അനുഗ്രഹം ലഭിക്കുന്നു. തുടര്‍ന്ന് അവള്‍ ആധുനിക ഇന്ത്യയില്‍ ബിസ്‌നാഗ എന്ന നഗരം സ്ഥാപിക്കുന്നു എന്നതാണ് സംസ്‌കൃതത്തിലെ കഥ. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സല്‍മാന്‍ റുഷ്ദി നോവല്‍ രചിച്ചിരിക്കുന്നത്. റുഷ്ദിയുടെ പതിനഞ്ചാമത്തെ പുസ്തകമാണ് വിക്ടറി സിറ്റി.

Contact the author

International Desk

Recent Posts

International

അഗ്നിപര്‍വ്വതത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഗര്‍ത്തത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

More
More
International

മാലിദ്വീപ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ; മുഹമ്മദ് മുയിസു വീണ്ടും അധികാരത്തിലേക്ക്

More
More
International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More