ഭാരത് ജോഡോ യാത്ര രണ്ടാം ഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്; പോര്‍ബന്തറില്‍നിന്ന് തുടക്കം

ഡല്‍ഹി: ഭാരത് ജോഡോ യാത്ര രണ്ടാംഘട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍നിന്നും അസമിലേക്കാവും പദയാത്ര എന്നാണ് റിപ്പോര്‍ട്ട്. കന്യാകുമാരിയില്‍നിന്ന് കശ്മീര്‍ വരെയുളള പദയാത്ര ജനുവരി മുപ്പതിനാണ് അവസാനിച്ചത്. പദയാത്രയുടെ സമാപന സമ്മേളനത്തില്‍ രണ്ടാംഘട്ട യാത്രയെപ്പറ്റി രാഹുല്‍ ഗാന്ധി സൂചിപ്പിച്ചിരുന്നു. രാജ്യത്തിന്റെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍നിന്നും കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര നടത്തുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫെബ്രുവരി അവസാനം റായ്പൂരില്‍ ചേരുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി പ്ലീനറി സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍നിന്ന് യാത്ര ആരംഭിക്കുമെന്നാണ് വിവരം. മണ്‍സൂണിനുശേഷമോ വര്‍ഷാവസാനമോ ആയിരിക്കും യാത്ര നടക്കുക എന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് രാജ്യത്തുടനീളം വന്‍ സ്വീകരണമാണ് ലഭിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റും ജിഎസ്ടിയും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയവുമുള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയുളള യാത്രയില്‍ വന്‍ ജനപങ്കാളിത്തമാണുണ്ടായത്. 

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 1 day ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 2 days ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More