റിസോർട്ടിൽ താമസം, വാടക 38 ലക്ഷം രൂപ; ചിന്താ ജെറോമിനെതിരെ ഇഡിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം വീണ്ടും വിവാദത്തില്‍. ചിന്ത കൊല്ലം നഗരത്തിലെ ആഢംബര റിസോര്‍ട്ടില്‍ താമസിച്ചതാണ് പുതിയ വിവാദത്തിനുകാരണം. കൊല്ലം തങ്കശേരിയിലുളള റിസോര്‍ട്ടില്‍ ഒന്നേമുക്കാല്‍ വര്‍ഷത്തോളം ചിന്താ ജെറോം കുടുംബത്തോടൊപ്പം താമസിച്ചെന്നും 38 ലക്ഷം രൂപയായിരുന്നു റിസോര്‍ട്ടിന്റെ വാടകയെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. ചിന്താ ജെറോമിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു സുനില്‍ പന്തളമാണ് ഇഡിക്കും വിജിലന്‍സിനും പരാതി നല്‍കിയത്. 

സീസണ്‍ സമയത്ത് ദിവസവാടക 8500 രൂപ വരുന്ന മൂന്ന് ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ചിന്താ ജെറോമിന്റെ താമസം. ഇത്രയും വാടക കണക്കാക്കുമ്പോള്‍ ഒന്നേമുക്കാല്‍ വര്‍ഷത്തേക്ക് 38 ലക്ഷം രൂപ വാടക നല്‍കേണ്ടിവരും. അത്രയും പണം എവിടെനിന്നാണ് ലഭിച്ചത് എന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ചോദ്യം. തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച റിസോര്‍ട്ടിന്റെ മാനേജ്‌മെന്റിനെ സഹായിക്കാനാണോ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചിന്ത അവിടെ സ്ഥിര താമസം നടത്തിയതെന്ന് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വിവാദത്തില്‍ പ്രതികരണവുമായി ചിന്താ ജെറോം രംഗത്തെത്തി. അമ്മയുടെ ആയുര്‍വ്വേദ ചികിത്സയ്ക്കായാണ് റിസോര്‍ട്ടില്‍ താമസിച്ചതെന്ന് ചിന്ത പറഞ്ഞു. 'ചെമ്മാന്‍മുക്കിലെ സ്വന്തം വീട്ടില്‍ ബാത്ത് അറ്റാച്ച്ഡ് റൂം ഉള്‍പ്പെടെയുളള സൗകര്യങ്ങളില്ലായിരുന്നു. വീട് പുതുക്കിപ്പണിയുകയായിരുന്നതിനാല്‍ പോകാന്‍ മറ്റ് സ്ഥലങ്ങില്ലായിരുന്നു. വാടക കണക്കില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം തെറ്റാണ്. 22,000 രൂപ മാസവാടക മാത്രമാണുണ്ടായിരുന്നത്'- ചിന്താ ജെറോം പറഞ്ഞു. യുവജന കമ്മീഷന്‍ അധ്യക്ഷ പദവിയില്‍ ഉയര്‍ന്ന ശമ്പളം, ഗവേഷണ പ്രബന്ധത്തിലെ കോപ്പിയടി ആരോപണം എന്നിവയ്ക്കുപിന്നാലെ ചിന്താ ജെറോമിനെതിരെ വീണ്ടും ആരോപണമുയര്‍ന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

നടന്‍ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരം

More
More
Web Desk 22 hours ago
Keralam

കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്റര്‍ നെടുമ്പാശ്ശേരിയില്‍ തകര്‍ന്നുവീണു

More
More
Web Desk 23 hours ago
Keralam

കസ്റ്റഡി മരണം: തൃപ്പൂണിത്തുറ എസ് ഐക്ക് സസ്പെന്‍ഷന്‍

More
More
Web Desk 23 hours ago
Keralam

എതിര്‍ക്കേണ്ടത് ബിജെപിയെ ആണ് എന്ന ബോധ്യത്തിലാണ് രാഹുലിനെ പിന്തുണക്കുന്നത്- എം വി ഗോവിന്ദന്‍

More
More
Web Desk 1 day ago
Keralam

ഇന്നസെന്‍റിന്‍റെ നില അതീവഗുരുതരം

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വര്‍ദ്ധിപ്പിക്കും- ശശി തരൂര്‍

More
More