കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മ - മുന്‍ പാക് ക്രിക്കറ്റ് താരം

ഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ വിരാട് കോഹ്ലിയാണോ രോഹിത് ശർമയാണോ മികച്ച താരമെന്ന ചോദ്യം കുറച്ച് നാളുകളായി ഉയര്‍ന്നുവരുന്നതാണ്. എന്നാല്‍ ഇതിനുവ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് ക്രിക്കറ്റര്‍ സുഹൈല്‍ ഖാന്‍. വിരാട്‌ കോഹ്ലിയെക്കാള്‍ മികച്ച താരം രോഹിത് ശര്‍മയാണെന്ന് സുഹൈല്‍ ഖാന്‍ പറഞ്ഞു. കോഹ്ലി മികച്ച കളിക്കാരനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അദ്ദേഹത്തോട് തനിക്ക് എപ്പോഴും ബഹുമാനമാണ്. എന്നാല്‍ തന്‍റെ കരിയറില്‍ നേരിട്ട മികച്ച ബാറ്റ്സ്മാന്‍ രോഹിത് ശര്‍മയാണെന്ന് സുഹൈല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. 

'സാങ്കേതികമായി മികച്ച കളിയാണ് രോഹിത് ശര്‍മ പുറത്തെടുക്കുന്നത്. ഏറെ സമയമെടുത്താണ് രോഹിത് ബാറ്റുവീശുന്നത്. ഞാന്‍ ഇത് വളരെ ശ്രദ്ധിച്ചിട്ടുണ്ട്. അടുത്തിടയായി രോഹിതിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്ന് സത്യമാണ്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ കാലമായി ലോകക്രിക്കറ്റിനെ അടക്കിവാണിരുന്ന താരമാണ് രോഹിത് എന്നും സുഹൈല്‍' ഖാന്‍ പറഞ്ഞു.

യൂട്യൂബ് ചാനലിലെ 'നാദിർ അലി പോഡ്‌കാസ്റ്റ്' ഷോയിൽ സംസാരിക്കവേയാണ് സുഹൈല്‍ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ബോര്‍ഡര്‍ ഗവാസ്കര്‍ പരമ്പരയില്‍ ഓസ്ട്രേലിയയെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. അടുത്ത വ്യാഴാഴ്ചയാണ് നാല് മത്സരങ്ങളടങ്ങിയിട്ടുള്ള ടെസ്റ്റ്‌ പരമ്പര ആരംഭിക്കുന്നത്.

Contact the author

Sports Desk

Recent Posts

Sports Desk 1 week ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 3 weeks ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 3 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 5 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 5 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More
Sports Desk 5 months ago
Cricket

ധോണി ഒറ്റക്കാണല്ലോ കളിച്ചതും കപ്പ്‌ നേടിയതും; പരിഹാസവുമായി ഹര്‍ഭജന്‍ സിംഗ്

More
More