രണ്ടുവര്‍ഷമായി ഓര്‍മ്മക്കുറവുണ്ട്, ഡയലോഗുകള്‍ പോലും മറന്നുപോകുന്നു; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ഭാനുപ്രിയ

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന നടിയാണ് ഭാനുപ്രിയ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായി 155-ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമുളള രാജശില്‍പ്പി, മമ്മൂട്ടിക്കൊപ്പമുളള അഴകിയ രാവണന്‍ എന്നീ ചിത്രങ്ങള്‍ മാത്രം മതി മലയാളികള്‍ക്ക് ഭാനുപ്രിയയെ തിരിച്ചറിയാന്‍. അവര്‍ ജയറാമിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളുള്‍പ്പെടെ ചില ചിത്രങ്ങളില്‍ അതിഥി വേഷത്തിലുമെത്തിയിട്ടുണ്ട്.

1998 മുതല്‍ 2005 വരെ സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചു. പിന്നീട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമായി ഒതുങ്ങി. ഇപ്പോഴിതാ, തനിക്ക് ഓര്‍പ്പക്കുറവുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തെലുങ്ക് വണ്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാനുപ്രിയയുടെ വെളിപ്പെടുത്തല്‍.

ഭര്‍ത്താവ് ആദര്‍ശ് കൗശലിന്റെ മരണശേഷമാണ് ഓര്‍മ്മക്കുറവ് തുടങ്ങിയതെന്നും രണ്ടുവര്‍ഷമായി പ്രശ്‌നം അധികരിച്ചുവെന്നും ഭാനുപ്രിയ പറഞ്ഞു. 2018-ലാണ് ഭര്‍ത്താവ് മരണപ്പെട്ടത്. അതിനുശേഷം കാര്യങ്ങളൊന്നും കൃത്യമായി ഓര്‍ത്തെടുക്കാനാവുന്നില്ല. ഓര്‍ത്തിരിക്കേണ്ട വിഷയങ്ങളെല്ലാം മറക്കുകയാണ്. ഷൂട്ടിംഗ് സമയത്ത് ഡയലോഗുകള്‍ ഓര്‍ത്തെടുക്കാന്‍ പോലും മറന്നുപോകുന്നു. അടുത്തിടെ 'സില നേരങ്കളില്‍ സില മനിതര്‍കള്‍' എന്നൊരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആക്ഷന്‍ എന്ന് പറഞ്ഞപ്പോഴേക്കും ഞാന്‍ സംഭാഷണങ്ങള്‍ മറന്നുപോയി. എനിക്ക് വിഷാദമോ മറ്റ് സമ്മര്‍ദ്ദങ്ങളോ ഒന്നുമില്ല'- ഭാനുപ്രിയ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭര്‍ത്താവും താനും വിവാഹമോചിതരായിരുന്നില്ലെന്നും അതേക്കുറിച്ച് പ്രചരിച്ചതെല്ലാം അസംബന്ധങ്ങളാണെന്നും ഭാനുപ്രിയ പറഞ്ഞു. ഭര്‍ത്താവ് ജീവനോടെ ഇല്ലാത്തതിനാല്‍ അതേക്കുറിച്ച് സംസാരിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. 1998-ലാണ് ആദര്‍ശ് കൗശലും ഭാനുപ്രിയയും വിവാഹിതരായത്. 2005 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞായിരുന്നു താമസം. 2018-ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആദര്‍ശ് മരണപ്പെട്ടത്. 

Contact the author

National Desk

Recent Posts

National Desk 9 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 11 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 12 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 13 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 13 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More