ബോധരഹിതരായി വീഴുന്ന ജനങ്ങളുടെ മുഖത്ത് വെളളം തളിക്കാനാവാത്ത സ്ഥിതി; വെളളക്കരം കൂട്ടിയതിനെതിരെ പി സി വിഷ്ണുനാഥ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വെളളക്കരം വര്‍ധിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി പി സി വിഷ്ണുനാഥ് എംഎല്‍എ. ബോധംകെട്ട് വീഴുന്നവരുടെ മുഖത്ത് വെളളം തളിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് എന്നാണ് പി സി വിഷ്ണുനാഥ് പറഞ്ഞത്. നിയമസഭയിലായിരുന്നു എംഎല്‍എയുടെ വിമർശനം. ഇതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് മറുപടി നല്‍കിയത്. വെളളത്തിനായി പി സി വിഷ്ണുനാഥ് എംഎല്‍എ പ്രത്യേകം കത്ത് നല്‍കിയാല്‍ പരിഗണിക്കാം എന്നായിരുന്നു പരിഹാസ രൂപേണ റോഷി അഗസ്റ്റിന്റെ മറുപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സേവന രംഗത്തെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് വെളളക്കരം കൂട്ടിയത്. അധിക ബുദ്ധിമുട്ടില്ലാത്ത വര്‍ധനയ്ക്ക് ഇത്രയധികം പ്രശ്‌നമുണ്ടാക്കേണ്ടതുണ്ടോ എന്നും റോഷി അഗസ്റ്റില്‍ ചോദിച്ചു. 'ജനങ്ങളെ സംരക്ഷിക്കാനാണ് വെളളക്കരം കൂട്ടിയത്. വെളളം ഉപയോഗിക്കുന്നത് കുറച്ചാല്‍ ബില്ലിലും അത് കാണും. വെളളക്കരം കൂട്ടാതെ മുന്നോട്ടുപോകാനാവാത്ത സാഹചര്യമാണ്. കരം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് ആശങ്കയുമായി ഒരു സാധാരണക്കാരന്‍ പോലും എന്നെ വിളിച്ചിട്ടില്ല. ഒരു പരാതി പോലും ലഭിച്ചിട്ടില്ല'- റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ഒരു ലിറ്റര്‍ വെളളത്തിന് ഒരു പൈസയാണ് കൂട്ടിയത്. ദാരിദ്രരേഖയ്ക്ക് താഴെയുളളവരെ വിലവര്‍ധനവില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിവെളളക്കരം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

National Desk 5 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More
National Desk 1 day ago
National

'ഞങ്ങള്‍ക്കൊപ്പം ചേരൂ' ; ബിജെപി സീറ്റ് നിഷേധിച്ചതിനു പിന്നാലെ വരുണ്‍ ഗാന്ധിയെ ക്ഷണിച്ച് കോണ്‍ഗ്രസ്

More
More
National Desk 2 days ago
National

ബിജെപിയെ ജൂണ്‍ നാലിന് ഇന്ത്യാ മുന്നണി ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെറിയും- ഉദയനിധി സ്റ്റാലിന്‍

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിന്റെ അറസ്റ്റ്: എഎപി ഇന്ന് മോദിയുടെ വസതി വളയും

More
More