വിചാരണയ്ക്കുമുന്‍പേ ആരോപണവിധേയരെ തടവിലാക്കുന്ന രീതി ഭരണഘടനാവിരുദ്ധമാണ്- പി ചിദംബരം

ഡല്‍ഹി: 2019-ലെ ജാമിയ നഗര്‍ അക്രമക്കേസില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഷര്‍ജീല്‍ ഇമാമിനെയും മറ്റ് പത്തുപേരെയും ഡല്‍ഹി കോടതി വെറുതെവിട്ടതിനുപിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. വിചാരണയ്ക്കുമുന്‍പേ തന്നെ ആരോപണവിധേയരെ തടവിലാക്കുന്ന രീതി ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കോടതി ഇടപെട്ട് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു പി ചിദംബരത്തിന്റെ പ്രതികരണം. 

'2019-ല്‍ ജാമിയാ മിലിയ ഇസ്ലാമിയയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഷര്‍ജീല്‍ ഇമാമിനെയും മറ്റ് പത്തുപേരെയും ബലിയാടുകളാക്കിയെന്ന് ഡല്‍ഹി വിചാരണാക്കോടതി പറഞ്ഞു. പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പോലും തെളിവുണ്ടായിരുന്നോ? ഇല്ലെന്നാണ് കോടതിയുടെ നിഗമനം. ചില കേസുകളില്‍ ആരോപണവിധേയരായവര്‍ വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. ചിലര്‍ക്ക് മാസങ്ങള്‍ക്കുശേഷം ജാമ്യം ലഭിച്ചു. വിചാരണയ്ക്കുമുന്‍പുളള തടവാണിത്. വിചാരണയ്ക്കുമുന്‍പേ പൗരന്മാരെ ജയിലിലടയ്ക്കുന്നതില്‍ ഉത്തരവാദിത്തമില്ലാത്ത പൊലീസും പ്രോസിക്ക്യൂട്ടര്‍മാരും ഉത്തരവാദികളാണ്. അവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുക? '-പി ചിദംബരം ട്വീറ്റ് ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റൊരു ട്വീറ്റില്‍, 'ജയിലില്‍ നിരപരാധികള്‍ക്ക് നഷ്ടമായ മാസങ്ങളും വര്‍ഷങ്ങളും ആരാണ് തിരികെ നല്‍കുക? ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലെ വിചാരണയ്ക്കുമുന്‍പുളള തടവ് ഇന്ത്യന്‍ ഭരണഘടനയെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 19-നെയും 20-നെയും അപമാനിക്കുന്നതാണ്. ദിവസേനയുളള ഈ നിയമദുരുപയോഗം സുപ്രീംകോടതി എത്രയുംവേഗം അവസാനിപ്പിക്കണം'- എന്നും അദ്ദേഹം പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 6 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 7 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More