പത്താന്‍റെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയെന്ന് ആരാധകര്‍; മറുപടിയുമായി ഷാറൂഖ് ഖാന്‍

മുംബൈ: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ ചിത്രമാണ് പത്താന്‍. സിനിമയ്ക്കെതിരെ ബഹിഷ്കരണ ക്യാമ്പെയിനുണ്ടായിരുന്നിട്ടും മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ് പത്താന്‍. ദീപിക പദുക്കോണും ഷാറൂഖ് ഖാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച പത്താന്‍ സിനിമയുടെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയാണെന്ന് ചോദിച്ച ആരാധകന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. '5000 കോടി സ്നേഹം. 3000 കോടി അഭിനന്ദനം. 3250 കോടി ആലിംഗനം. 2 ബില്ല്യണ്‍ പുഞ്ചിരികള്‍... ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണെന്നാണ്' ഷാറൂഖ് ഖാന്‍ മറുപടി നല്‍കിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ അബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.  2018-ൽ പുറത്തിറങ്ങിയ സീറോയാണ് ഷാറൂഖ് ഖാന്‍റെതായി അവസാനം പുറത്തിറങ്ങിയ സിനിമ. 

ആമിര്‍ഖാന്‍ ചിത്രം ദംഗല്‍ നേടിയ 387.38 കോടി രൂപയുടെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമെന്ന് റെക്കോര്‍ഡ് പത്താന്‍ മറികടക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ ഏറ്റവും ഉയര്‍ന്ന ആദ്യ മൂന്ന് ദിന കളക്ഷന്‍ (166.75 കോടി)  ആദ്യ ഏഴ് ദിവസത്തെ ഏറ്റവും ഉയർന്ന വരുമാനം (330.25 കോടി) ഒരു ഹിന്ദി സിനിമയുടെ എക്കാലത്തെയും വലിയ ഒറ്റ ദിവസത്തെ വരുമാനം (2023 റിപ്പബ്ലിക് ദിനത്തിൽ 70.50 കോടി രൂപ) തുടങ്ങിയ റെക്കോര്‍ഡുകള്‍ പത്താന്‍ ഇതിനോടകം സ്വന്തം പേരിലാക്കി കഴിഞ്ഞു.

Contact the author

Web Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More