ഇതെന്റെ അവസാന തെരഞ്ഞെടുപ്പായിരിക്കും, ഇനി മത്സരിക്കാനില്ല- സിദ്ധരാമയ്യ

ബംഗളുരു: ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലായിരിക്കും അവസാനമായി മത്സരിക്കുകയെന്നും വിരമിച്ച ശേഷവും രാഷ്ട്രീയത്തില്‍ തുടരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. 2023-ലാണ് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. 224 അംഗ നിയമസഭയാണ് കര്‍ണാകയിലേത്. 2023 മെയ് 24-ന് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും. 

അതേസമയം, കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി പ്രചാരണപരിപാടികള്‍ ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. പ്രജാധ്വനി യാത്രയുടെ രണ്ടാംഘട്ടത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. സിദ്ധരാമയ്യ വടക്കന്‍ കര്‍ണാടകയിലെ നിയമസഭാ മണ്ഡലങ്ങളിലും കെപിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ തെക്കന്‍ ജില്ലകളിലുമാണ് പര്യടനം നടത്തുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി പതിനൊന്നിനായിരുന്നു പ്രജാധ്വനി യാത്രയുടെ ആദ്യഘട്ടം ആരംഭിച്ചത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും ചേര്‍ന്നാണ് യാത്രയ്ക്ക് നേതൃത്വം നല്‍കിയത്. 31 ജില്ലകളിലും പര്യടനം നടത്താന്‍ പാകത്തില്‍ വിവിധ ഘട്ടങ്ങളിലായാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ബിജെപിയുടെ അഴിമതിയും നുണപ്രചാരണങ്ങളും യാത്രയിലുടനീളം കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. 2018-ലെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ മറന്ന് ജനങ്ങളെ കൊളളടയിക്കുന്ന ബൊമ്മെ സര്‍ക്കാര്‍ വിഭാഗീയത വളര്‍ത്തുന്ന തിരക്കിലാണെന്ന് ഡികെ ശിവകുമാറും പ്രതികരിച്ചു.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 9 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 12 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 14 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More