മതനിന്ദ പരാമര്‍ശം; വിക്കിപീഡിയ നിരോധിച്ച് പാകിസ്ഥാന്‍

 ഇസ്ലാമബാദ്: സൗജന്യ ഓണ്‍ലൈന്‍ സര്‍വ്വവിജ്ഞാനകോശമായ വിക്കിപീഡിയയെ നിരോധിച്ച് പാക്കിസ്ഥാന്‍. മതനിന്ദാപരമായ ഉള്ളടക്കം നീക്കിയില്ല എന്നാരോപിച്ചാണ് പാക്കിസ്ഥാൻ ഗവണ്മെന്റ് വിക്കിപീഡിയയ്ക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ്  പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ 48 മണിക്കൂർ സമയം അവസാനിച്ചതോടെയാണ് പൂർണ നിരോധനത്തിലേക്ക് പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻ അതോറിറ്റി കടന്നത്. നേരത്തെ വിക്കിപീഡിയയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തരം താഴ്ത്തിയിരുന്നു.

"വിക്കിപീഡിയ ചില ഉള്ളടക്കം നീക്കം ചെയ്തു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും പിന്‍വലിക്കാന്‍ വിക്കിപീഡിയയുമായി ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. മതവിരുദ്ധത പ്രചരിപ്പിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും നീക്കാതെ വിലക്ക് മാറ്റില്ല.”- വാർത്താവിതരണ മന്ത്രാലയം വക്താവ് മലഹത് ഒബൈദ് പറഞ്ഞു. ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയായ വിക്കിപീഡിയ ലോകത്തിലെ പല ഭാഗത്ത് നിന്നുള്ള ആളുകളാണ് അപ്ഡേഷനുകള്‍ ചെയ്യുന്നത്. അതേസമയം, ഫേസ്ബുക്ക്, യൂട്യുബ്, ടിന്‍ഡര്‍ എന്നിവയൊക്കെ പാകിസ്ഥാനില്‍ നിരോധിച്ചതാണ്. പ്രവാചകൻ മുഹമ്മദിൻ്റെ ചിത്രം വരക്കാൻ ആവശ്യപ്പെട്ട് ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ഇൻ്റർനെറ്റ് ക്യാമ്പയിൻ്റെ പേരിലാണ് ഫേസ്ബുക്കും നിരോധിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ 2001 ജനുവരി 15 നാണ്‌ വിക്കിപീഡിയ ആരംഭിച്ചത്. 321 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. മലയാളമടക്കം 20 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ ലഭ്യമാണ്. ആർക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ മുന്നോട്ടു വച്ചിരുന്നു. ഈ ആശയത്തെ അടിസ്ഥാനമാക്കിയാണ് ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ വിക്കിപീഡിയയെന്ന സ്വതന്ത്രവിജ്ഞാനകോശം രൂപപ്പെടുത്തിയത്

Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More