ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് എനിക്കൊപ്പം മത്സരിക്കൂ; ഏക്നാഥ്‌ ഷിന്‍ഡെയോട് ആദിത്യ താക്കറെ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ്‌ ഷിന്‍ഡെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെയുടെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറെ. ധൈര്യമുണ്ടെങ്കില്‍ എം എല്‍ എ സ്ഥാനം രാജിവെച്ച് തനിക്കെതിരെ വോര്‍ലിയില്‍ നിന്ന് ജനവിധി തേടാന്‍ ഏക്‌നാഥ്‌ ഷിന്‍ഡെ തയ്യാറാകണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഏക്നാഥ്‌ ഷിന്‍ഡെക്കെതിരെ ആദിത്യ താക്കറെ ആഞ്ഞടിച്ചത്. 

'ഞാന്‍ എം എല്‍ എ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണ്. ഓപ്പറേഷന്‍ താമരയിലൂടെ അധികാരത്തിലെത്തിയ ഏക്നാഥ്‌ ഷിന്‍ഡെ തയ്യാറാണോയെന്ന് വ്യക്തമാക്കണം. വോര്‍ലി നിയോജകമണ്ഡലത്തില്‍ നിന്നും നിങ്ങള്‍ക്ക് അനുകൂല ജനവിധി നേടിയെടുക്കാന്‍ സാധിക്കില്ല. സ്വന്തം കഴിവില്‍ ഉറച്ച വിശ്വാസമുണ്ടെങ്കില്‍ എല്ലാ എം എല്‍ എമാരെയും പിരിച്ചുവിട്ട് സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാകണം' - ആദിത്യ താക്കറെ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2022 ജൂണിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കിയാണ് ഏക്നാഥ്‌ ഷിന്‍ഡെ അധികാരത്തിലെത്തിയത്. അതേസമയം, മഹാരാഷ്ട്രയില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി- ഷിന്‍ഡെ സഖ്യത്തിന് വിജയിക്കാന്‍ സാധിക്കില്ലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്‌ പുറത്തുവന്നിരുന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര പോളിംഗ് ഏജൻസിയായ സി വോട്ടറാണ് മഹാരാഷ്ട്രയില്‍  സര്‍വ്വേ നടത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനക്കും കോണ്‍ഗ്രസിനും അനുകൂലമായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്നും സി വോട്ടര്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

Contact the author

National Desk

Recent Posts

National Desk 20 hours ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 23 hours ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More
National Desk 1 day ago
National

വിദ്വേഷ പ്രസംഗം; നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും പരാതി നല്‍കും

More
More
National Desk 1 day ago
National

ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎയും അഗ്നിവീര്‍ പദ്ധതിയും റദ്ദാക്കും- പി ചിദംബരം

More
More
National Desk 1 day ago
National

മണിപ്പൂരിലെ 11 ബൂത്തുകളില്‍ റീപോളിംഗ് ഏപ്രില്‍ 22-ന്

More
More