ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: ഗായിക വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. കുഴഞ്ഞുവീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഹിന്ദി തുടങ്ങിയ നിരവധി ഇന്ത്യന്‍ ഭാഷകളിലായി പതിനായിരത്തിലേറേ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കലൈവാണി എന്നാണ് യഥാര്‍ത്ഥ പേര്. മികച്ച ഗായികയ്ക്കുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്നുതവണ നേടിയിട്ടുണ്ട്. ഈ വര്‍ഷത്തെ പത്മഭൂഷണ്‍ അവാര്‍ഡും വാണി ജയറാമിന് ലഭിച്ചിരുന്നു.

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 നവംബര്‍ മുപ്പതിനാണ് വാണി ജയറാം ജനിച്ചത്. അമ്മയില്‍നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ വാണി പഠിച്ചത്. ഏഴാം വയസില്‍ ആകാശവാണിയുടെ മദ്രാസ് സ്റ്റേഷനില്‍ പാടാന്‍ തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി ആര്‍ ബാലസുബ്രമണ്യം, ആര്‍ എസ് മണി എന്നിവരായിരുന്നു കര്‍ണാടിക് സംഗീതത്തില്‍ വാണിയുടെ ഗുരുക്കന്മാര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ഗുഡ്ഡി എന്ന സിനിമയിലെ ബോലേ രേ പപ്പി എന്ന ഗാനത്തിലൂടെയാണ് വാണി ജയറാം പ്രശസ്തയായത്. 1974-ല്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സജീവമാകുന്നത്. സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ അവതരിപ്പിക്കുന്നത്. 2017-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനിലെ മാനത്തെ മാരിക്കുറുമ്പേ, നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍ പൂക്കള്‍, 1983 എന്ന ചിത്രത്തിലെ ഓലഞ്ഞാലിക്കുരുവീ എന്നിവയാണ് വാണി മലയാളത്തില്‍ അവസാനമായി പാടിയ ഗാനങ്ങള്‍.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More