തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച സര്‍വകാല റെക്കോര്‍ഡിലെത്തിയ സ്വര്‍ണവില താഴേക്ക്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5240 രൂപയും പവന് 41,920 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന്.
ഇന്നലെയും സ്വര്‍ണത്തിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 400 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഫെബ്രുവരിയില്‍ ഇതാദ്യമായാണ് സ്വര്‍ണവില കുറഞ്ഞ നിരക്കില്‍ വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു. ഗ്രാമിന് 5,360 രൂപയും പവന് 42,880 രൂപയുമായിരുന്നു വ്യാഴാഴ്ചത്തെ വില.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആഗോള സാമ്പത്തികമാന്ദ്യവും പണപ്പെരുപ്പം ഉയർന്ന നിലവാരത്തില്‍ തുടരുന്നതുമാണ് സ്വര്‍ണവില കൂടുന്നതിന്റെ കാരണം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും സ്വര്‍ണവില ഉയരുന്നതിന്റെ പ്രധാനകാരണമാണ്. രാജ്യാന്തര വിപണിയിലെ വിലയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യവും കണക്കാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത്.