ഉര്‍വശിയെ കടത്തിവെട്ടാന്‍ ഇന്നുവരെ മലയാളത്തില്‍ ഒരു നടിയുണ്ടായിട്ടില്ല- മഞ്ജു പിളള

കൊച്ചി: ഉര്‍വ്വശിയെ കടത്തിവെട്ടാന്‍ ഇന്നുവരെ മലയാളത്തില്‍ ഒരു നടിയുണ്ടായിട്ടില്ലെന്ന് നടി മഞ്ജു പിളള. ആരെയൊക്കെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുവിളിച്ചാലും തന്റെ മനസില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഉര്‍വ്വശിയാണെന്നും അവര്‍ ചെയ്തതെല്ലാം വ്യത്യസ്ത കഥാപാത്രങ്ങളായിരുന്നെന്നും മഞ്ജു പിളള പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

'മിഥുനമാണ് ഉര്‍വ്വശിച്ചേച്ചിയുടെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം. ആരെയൊക്കെ, എത്രയൊക്കെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നുവിളിച്ചാലും ഉര്‍വ്വശി എന്ന നടിയെ കടത്തിവെട്ടാന്‍ മലയാളം ഇന്‍ഡസ്ട്രിയില്‍ ആരുമുണ്ടായിട്ടില്ല. നായികാസ്ഥാനത്തെയാണ് ഞാന്‍ പറയുന്നത്. ഇനി നാളെ അങ്ങനൊരു നടിയുണ്ടാകുമോ എന്ന് എനിക്കറിയില്ല. എന്റെ മനസില്‍ അന്നും ഇന്നും എന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ ഉര്‍വ്വശിയാണ്'- മഞ്ജു പിളള പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉര്‍വ്വശി വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്തതെന്നും അവര്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും മഞ്ജു പിളള പറഞ്ഞു. താന്‍ ഒരു നായകന്റെയും നായികയല്ല, സംവിധായകന്റെ ആര്‍ട്ടിസ്റ്റാണ് എന്ന് അവര്‍ പറയുന്നത് ആ ആത്മവിശ്വാസത്തിലാണെന്നും ഏത് കഥാപാത്രത്തെയും മടിയില്ലാതെ ചെയ്യാനാവുമെന്ന ആത്മവിശ്വാസം ഉര്‍വ്വശിക്കുണ്ടെന്നും മഞ്ജു പിളള കൂട്ടിച്ചേര്‍ത്തു.

Contact the author

Entertainment Desk

Recent Posts

Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 2 weeks ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More
Movies

'എന്റെ ജീവിതമാണ് സ്‌ക്രീനില്‍ കണ്ടത്, തിയറ്ററിലിരുന്ന് കരയുകയായിരുന്നു'- നജീബ്

More
More
Movies

'ഇളയരാജയായി അഭിനയിക്കണമെന്ന് ആഗ്രഹിച്ച് ഉറക്കം നഷ്ടപ്പെട്ടയാളാണ് ഞാന്‍'- ധനുഷ്

More
More
Movies

മലയാളത്തിന്റെ ആദ്യ 200 കോടി ചിത്രമായി 'മഞ്ഞുമ്മല്‍ ബോയ്‌സ്

More
More
Movies

'ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ചിത്രം' - മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

More
More