പേരിലെ സാമ്യമാണ് പിഴവുപറ്റാന്‍ കാരണം; പിഎഫ്‌ഐ ജപ്തിയില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് സര്‍ക്കാര്‍

മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതില്‍ തെറ്റ് പറ്റിയെന്ന് സമ്മതിച്ച് സര്‍ക്കാര്‍. തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടെ പേരിലെ സാമ്യം മൂലം പി എഫ് ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്തുവകകളും കണ്ടുകെട്ടിയെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞു. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തിരുത്തല്‍ നടപടികള്‍ ആരംഭിച്ചെന്നും പട്ടിക പുനക്രമീകരിച്ചെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ചിലയിടത്ത് പിഎഫ് ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഐജിയില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വസ്തുവകകള്‍ ജപ്തി ചെയ്തത്. ചുരുങ്ങിയ സമയത്തിനുളളിലായിരുന്നു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. പേരുകള്‍ തമ്മിലെ സാമ്യതയാണ് പിഴവ് സംഭവിക്കാന്‍ കാരണമായത്. പി എഫ് ഐയുമായി ബന്ധമില്ലാത്തവര്‍ക്കെതിരെ ആരംഭിച്ച നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജപ്തി നടപടികള്‍ നേരിട്ട പിഎഫ് ഐയുമായി ബന്ധമില്ലാത്തവരെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും പിഴവുമൂലം പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അതുപ്രകാരം സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 209 പേരുടെ സ്വത്ത് വകകള്‍ മാത്രമാണ് പിഎഫ് ഐയുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയത്. ആദ്യഘട്ടത്തില്‍ 248 പേരുടെ സ്വത്ത് കണ്ടുകെട്ടിയെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

More
More
Web Desk 21 hours ago
Keralam

വന്ദേഭാരതിൽ യാത്ര ചെയ്തപ്പോൾ ബിജെപി ഓഫീസിലിരിക്കുന്ന പ്രതീതിയായിരുന്നു- കെ മുരളീധരൻ

More
More
Web Desk 23 hours ago
Keralam

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും- ശശി തരൂര്‍

More
More
Web Desk 1 day ago
Keralam

സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ചാല്‍ ഇഹലോകത്തും പരലോകത്തും ഗതിപിടിക്കില്ല- കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സംവിധായകന്‍ കെ ജി ജോര്‍ജ്ജ് അന്തരിച്ചു

More
More
Web Desk 1 day ago
Keralam

'വേറെ ജോലിയുണ്ട്, ഷാജിയുടെ പരാമര്‍ശത്തില്‍ പ്രതികരിക്കാനില്ല'- മന്ത്രി വീണാ ജോര്‍ജ്ജ്‌

More
More