ഫിറ്റ്നസ് പാസായി സഞ്ജു; ഓസിസിനെതിരായ ഏകദിന മത്സരത്തില്‍ കളിച്ചേക്കും

ബാംഗ്ലൂര്‍: ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 മത്സരത്തില്‍ പരിക്കുപറ്റി ടീമില്‍ നിന്നും പുറത്തായ സഞ്ജു സാംസണ്‍ ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ചു. ബാംഗ്ലൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ചായിരുന്നു ഫിറ്റ്നസ് ടെസ്റ്റ്‌. മാര്‍ച്ചില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ സഞ്ജുവിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. റിഷഭ് പന്ത് ചികിത്സയിലായതിനാല്‍ വിക്കറ്റ് കീപ്പറായി സഞ്ജുവിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഐപിഎല്ലിന് മുമ്പ് സഞ്ജു സാംസണുള്ള അവസാന അവസരമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നാല് ടെസ്റ്റ്‌ പരമ്പരകള്‍ക്ക് ശേഷമാണ് മൂന്ന് മത്സരങ്ങളുള്ള ഏകദിന മത്സരം നടക്കുക. അതേസമയം, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജസ്പ്രീത് ബുമ്രയും ഓസ്ട്രേലിയക്കെതിരെയുള്ള മത്സരത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചന. പുറം വേദന പൂര്‍ണമായി മാറാന്‍ സമയം എടുക്കുന്നതിനാല്‍ ജസ്പ്രീത് ബുമ്ര ഒരു മാസത്തിന് ശേഷം നടക്കുന്ന ഫിറ്റ്‌നെസ് ടെസ്റ്റ്‌ വിജയിച്ചാല്‍ മാത്രമേ കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാവുകയുള്ളൂ. 

Contact the author

Sports Desk

Recent Posts

Sports Desk 4 weeks ago
Cricket

എനിക്ക് ലഭിച്ച 'പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം' യഷ് ദയാലിനും അവകാശപ്പെട്ടത്- ഫാഫ് ഡുപ്ലെസി

More
More
National Desk 1 month ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 3 months ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 6 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 7 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 9 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More